- വിശദവിവരങ്ങള്‍ക്ക് www.powergrid.in/career ല്‍
- ജൂലൈ 4 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
- ഗേറ്റ്-2024 സ്കോര്‍ അടിസ്ഥാനത്തിലാണ് സെലക്ഷന്.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പവര്‍ഗ്രിഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ് ‘ഗേറ്റ് 2024’ സ്കോര്‍ അടിസ്ഥാനത്തില്‍ എന്‍ജിനീയര്‍ ട്രെയിനികളെ തെരഞ്ഞെടുക്കുന്നു. വിവിധ ബ്രാഞ്ച്/ഡിസിപ്ലിനുകളിലായി ആകെ 435 ഒഴിവുകളുണ്ട്. (ഇലക്ട്രിക്കല്‍-331, സിവില്‍-53, കമ്പ്യൂട്ടര്‍ സയന്‍സ് (സിഎസ്)-37, ഇലക്ട്രോണിക്സ്-14). പവര്ഗ്രിഡിലും സെന്‍ട്രല്‍ ട്രാന്സ്മിഷന് യൂട്ടിലിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിലുമായിട്ടാണ് ഒഴിവുകള്‍. ഗേറ്റ് സ്കോര്‍ പരിഗണിച്ച് ഗ്രൂപ്പ് ചര്‍ച്ചയും വ്യക്തിഗത അഭിമുഖവും സൈക്കോ മെട്രിക് അസസ്മെന്റും നടത്തിയാണ് സെലക്ഷന്. എന്‍ജിനീയറിങ് ബിരുദം മൊത്തം 60% മാര്‍ക്കില്‍/തത്തുല്യ സിജിപിഎയില്‍ കുറയാതെ വിജയിച്ചിരിക്കണം. പ്രായപരിധി 28 വയസ്സ്.
വിശദവിവരങ്ങള്‍ www.powergrid.in ല്‍ കരിയര്‍ പേജില്‍ ലഭ്യമാണ്. ഗേറ്റ്-2024 രജിസ്ട്രേഷന് നമ്പര്‍ സഹിതം നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ജൂലൈ 4 വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് 500 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുഡി/വിമുക്തഭടന്മാര് മുതലായ വിഭാഗങ്ങളെ ഫീസില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. വിജ്ഞാപനത്തിലെ നിര്‍ദ്ദിഷ്ട യോഗ്യതകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് റഫറന്‍സിനായി സൂക്ഷിക്കണം.
ഗ്രൂപ്പ് ചര്‍ച്ചയ്ക്കും ഇന്റര്‍വ്യൂവിനും ക്ഷണിക്കുന്ന പക്ഷം ഗേറ്റ്-2024 അഡ്മിറ്റ് കാര്‍ഡും അസല്‍ സ്കോര്‍ കാര്‍ഡും പരിശോധനയ്ക്കായി നല്‍കേണ്ടതുണ്ട്. പ്രാബല്യത്തിലുള്ള ഫോട്ടോ ഐഡിയും കൈവശം കരുതണം.
ഗേറ്റ്-2024 ന് 85%, ഗ്രൂപ്പ് ചര്‍ച്ചയ്ക്ക് 3%, വ്യക്തിഗത അഭിമുഖത്തിന് 12% എന്നിങ്ങനെ വെയിറ്റേജ് നല്‍കിയാണ് തെരഞ്ഞെടുപ്പ്. 40,000 -1,40,000 രൂപ ശമ്പള നിരക്കില്‍ നിയമിക്കും. ട്രെയിനികള്‍ക്ക് ഒരു വര്‍ഷത്തെ പരിശീലനം നല്‍കും. അടിസ്ഥാന ശമ്പളത്തോടൊപ്പം ഡിഎ, എച്ച്ആര്‍എയും അടങ്ങിയ തുക പ്രതിമാസം സ്റ്റൈപന്റായി ലഭിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവരെ 50,000-1,60,000 രൂപ ശമ്പളനിരക്കില്‍ എന്‍ജിനീയറായി നിയമിക്കുന്നതാണ്. ക്ഷാമബത്ത, വീട്ടുവാടക ബത്ത, പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി, പെന്ഷന് മുതലായ എല്ലാ ആനുകൂല്യങ്ങളുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്ഡേറ്റുകള്‍ക്കും വെബ്സൈറ്റ് സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: