- അവസരം ശാസ്ത്രവിഷയങ്ങളില്‍ പ്ലസ്ടുകാര്‍ക്കും എന്‍ജിനീയറിംഗ് ഡിപ്ലോമകാര്‍ക്കും
- വിശദവിവരങ്ങള്‍ https://joinindiancoastguard.cdac.in/cgeptല്‍
- ജൂലൈ 3 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
- കോസ്റ്റ്ഗാര്‍ഡ് എന്റോള്‍ഡ് പെര്‍സണേല്‍ ടെസ്റ്റിലൂടെയാണ് സെലക്ഷന്
കോസ്റ്റ് ഗാര്‍ഡ് തീരദേശ സംരക്ഷണ സേനയില്‍ ഇനിപറയുന്ന തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. കോസ്റ്റ് ഗാര്‍ഡ് അഥവാ എന്റോള്‍ഡ് പെര്‍സണേല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ 01/2025 ബാച്ചിലേക്കാണ് തെരഞ്ഞെടുപ്പ്. ഭാരതരപൗരന്മാര്ക്കാണ് അവസരം.
നാവിക് (ജനറല്‍ ഡ്യൂട്ടി) ഒഴിവുകള്‍: വിവിധ മേഖലകളിലായി 260. യോഗ്യത- മാത്തമാറ്റിക്സ്, ഫിനിക്സ് വിഷയങ്ങളോടെ പ്ലസ്ടു/ തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായിരിക്കണം. അടിസ്ഥാനശമ്പളം 21700 രൂപ.
യാന്ത്രിക്: ഒഴിവുകള്‍- മെക്കാനിക്കല്‍-33, ഇലക്ട്രിക്കല്‍- 18 ഇലക്ട്രോണിക്സ് 9 (ആകെ 60), യോഗ്യത- പത്താം ക്ലാസ്/ എസ്എസ്എല്‍സി/ തത്തുല്യബോര്‍ഡ് പരീക്ഷ പാസായിരിക്കണം. കൂടാതെ ത്രിവത്സര/ ചതുവര്ഷ എന്‍ജിനീയറിംഗ് ഡിപ്ലോമ (ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍/ ഇലക്ട്രോണിക്സ്/ ടെലികമ്മ്യൂണിക്കേഷന്‍- റേഡിയോ/ പവര്‍) നേടിയിരിക്കണം. ഫിസിക്കല്‍, മെഡിക്കല്‍ ഫിറ്റ്നസുണ്ടായിരിക്കണം.അടിസ്ഥാന ശമ്പളം 20200 രൂപ.
പ്രായപരിധി 18-22 വയസ്. 2003 മാര്‍ച്ച് 1നും 2007 ഫെബ്രുവരി 28നും മധ്യേജനിച്ചവരാകണം. പട്ടികജാതി/ വര്‍ഗ വിഭാഗങ്ങള്‍ക്ക് 5 വര്‍ഷവും ഒബിസി നോണ്‍ ക്രീമിലെയര്‍ വിഭാഗങ്ങള്‍ക്ക് 3 വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്. പുരുഷന്മാര്ക്ക് മാത്രമാണ് അപേക്കാവുന്നത്. വിശദ വിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://joinindiancoastguard.cdac.in/cgept ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ജൂലൈ 3 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, അസസ്മെന്റ് അന്റ് അഡാപ്റ്റബിലിറ്റി ടെസ്റ്റ്, ഫിസിക്കല്‍ ഫിറ്റ്നസ് ടെസ്റ്റ്, വൈധ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്, പരീക്ഷാഫീസ് 300 രൂപയാണ്. പട്ടികജാതി/ വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ഫിസില്ല. നെറ്റ്ബാങ്കിംഗ്, വിസ/ മാസ്റ്റര്‍/ റുപേ ക്രഡിറ്റ്/ ഡബിറ്റ് കാര്‍ഡ്/ യുപിഐ മുഖാന്തിരം ഫിസ് അടയ്ക്കാം. മുന്‍ഗണനാ ക്രമത്തില്‍ 5 നഗരങ്ങള്‍ പരിക്ഷയ്ക്കായി തെരഞ്ഞെടുക്കാവുന്നതാണ്.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള അടിസ്ഥാന പരിശീലനം ഐഎന്‍എസ് ചില്‍ക്കയില്‍ 2025 ഏപ്രില്‍ ആരംഭിക്കും തുടര്‍ന്ന് അനുവദിക്കപ്പെടുന്ന ട്രെഡുകളില്‍ പ്രൊഫഷണല്‍ പരിശീലനവും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: