ടൊറന്റോ : കാനഡയില്‍ പഠിക്കാന്‍ എത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. നാഷണല്‍ ഫൗണ്ടേഷന് ഫോര്‍ അമേരിക്കന്‍ പോളിസി (NFAP) റിപ്പോര്‍ട്ടനുസരിച്ച് 2013 നും 2023 നും ഇടയില്‍, കാനഡയിലേക്ക് കുടിയേറിയ ഇന്ത്യക്കാരുടെ എണ്ണം 32,828 ല്‍ നിന്ന് 139,725 ആയാണ് ഉയര്‍ന്നത്.
ഭൂരിഭാഗം വിദ്യാര്‍ഥികളും പാര്‍ട്ട് ടൈം ജോലി ചെയ്താണ് പഠന ചെലവ് കണ്ടെത്തുന്നത്. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ട് ടൈം ജോലി കണ്ടെത്തുന്നതിനും പ്രയാസപ്പെടുകയാണ് വിദ്യാര്‍ത്ഥികളെന്നാണ് റിപ്പോര്‍ട്ട്. ധാരാളം പേര് പാര്‍ട്ട് ടൈം ജോലിക്കായി ശ്രമിക്കുന്നതിനാലാണിത്.
ടിം ഹോര്‍ട്ടണ്‍സില്‍ പാര്‍ട്ട് ടൈം ജോലിക്കായി അപേക്ഷിക്കാന്‍ ക്യൂ നില്ക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഒരു വിഡിയോ അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരന്നു. ടോറന്റോയിലെ ടിം ഹോര്‍ട്ടണ്‍സ് ജോബ് ഫെയറില്‍ ക്യൂ നില്ക്കുന്ന വിദ്യാര്‍ഥികളുടെ വിഡിയോയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
ഇത് കണ്ട മറ്റൊരു ഇന്ത്യാക്കാരന് കുറിച്ചത് ഇങ്ങനെ- ‘8 വര്‍ഷം മുമ്പ് ഞാന്‍ വന്ന കാനഡയല്ല ഇപ്പോഴുള്ളത്. അന്ന് അവസരങ്ങളും വളര്‍ച്ചയും സ്വപ്നങ്ങളുമുണ്ടായിരുന്നു. ധാരാളം തൊഴിലവസരങ്ങള്‍ ഉണ്ടായിരുന്നു. ഞാന്‍ പഠിക്കുമ്പോള്‍ രണ്ടാഴ്ചയ്ക്കുള്ളിലാണ് ഒരു പാര്‍ട്ട് ടൈം ജോലി കണ്ടെത്തിയത്. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്ന കഥകള്‍ ഹൃദയം തകര്‍ക്കുന്നതാണ്.
എല്ലാം ജസ്റ്റിന് ട്രൂഡോ സര്‍ക്കാരിന്റെ കുഴപ്പമാണെന്നാണ് മറ്റൊരാള്‍ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: