അഗര്‍ത്തല(ത്രിപുര): അതിരില്ലാത്ത സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും അടയാളമായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്ക് ഒരു ലോഡ് പൈനാപ്പിള്‍ അയച്ച് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ. ഇന്നലെ അഖൗറ ചെക്ക് പോസ്റ്റില്‍ നിന്നാണ് ഒരു ട്രക്ക് നിറയെ പൈനാപ്പിള്‍ ധാക്കയിലേക്ക് അയച്ചത്.
‘ഇന്ന് ഞങ്ങള്‍ക്ക് ഒരു മികച്ച ദിവസമാണെന്ന് പരാമര്‍ശിച്ചുകൊണ്ടാണ് ത്രിപുര ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ദീപക് ബദ്യ ഈ വിവരം പങ്കുവച്ചത്. ത്രിപുരയില്‍ വിളവെടുക്കുന്ന ക്യൂന്‍ ഇനത്തിലുള്ള പൈനാപ്പിള്‍ മധുരത്തിലും മേന്മയിലും അന്താരാഷ്ട്ര ഖ്യാതി നേടിയതാണ്. മുഖ്യമന്ത്രി മണിക് സാഹയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയും തമ്മിലുള്ള സൗഹൃദം കൂടി പരിഗണിച്ചാണ് ഈ സമ്മാനം അയയക്കുന്നതെന്ന് ദീപക് ബദ്യ എഎന്‍ഐയോട് പറഞ്ഞു.
പൈനാപ്പിള്‍ അയയ്ക്കാനുള്ള മുഖ്യമന്ത്രി സാഹയുടെ മുന്‍കൈ ഇരു നേതാക്കളും തമ്മിലുള്ള ആശയവിനിമയത്തിനും പരസ്പര ബഹുമാനത്തിനും അടിവരയിടുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: