ഫോര്‍ഡില്‍ നിന്നും 2008ല്‍ ടാറ്റാ സ്വന്തമാക്കിയ രണ്ട് ആഡംബര കാര്‍ ബ്രാന്റുകളാണ് ജാഗ്വാറും ലാന്‍ഡ് റോവറും. അക്കാലത്ത് ലാന്‍ഡ് റോവര്‍ പുറത്തിറക്കിയിരുന്ന എസ് യുവിയുടെ പേരാണ് ഫ്രീ ലാന്‍ഡര്‍. ബ്രിട്ടനിലെ ലിവര്‍ പൂളില്‍ ഹെയ്ല്വുഡ് ബോഡി ആന്റ് അസംബ്ലി യൂണിറ്റ് ഫാക്ടറിയില്‍ നിര്‍മ്മിക്കപ്പെട്ടവയായിരുന്നു ഫ്രീ ലാന്‍ഡര്‍. പിന്നീട് ഫ്രീ ലാന്‍ഡര്‍ എന്ന എസ് യുവി ഇന്ത്യയിലും ഇറങ്ങി. വില 43 ലക്ഷം മുതല്‍ 51 ലക്ഷം വരെ.
ടാറ്റ ലാന്‍ഡ് റോവര്‍ ഏറ്റെടുത്ത 2008 മുതല്‍ 2015 വരെ ഫ്രീ ലാന്‍ഡര്‍ എന്ന എസ് യുവി പുറത്തിറക്കിയിരുന്നു. പിന്നീട് ഡിസ്കവറി സ്പോര്‍ട്ട് എന്ന എസ് യുവി ലാന്‍ഡ് റോവര്‍ പുറത്തിറക്കിയപ്പോള്‍ ഫ്രീ ലാന്‍ഡര്‍ ഉല്പാദനം ഏതാണ്ട് നിലച്ച മട്ടായി.
ഇപ്പോള്‍ ഫ്രീലാന്‍ഡര്‍ എന്ന പേരിനെ പുനരുജ്ജീവിപ്പിക്കുകയാണ് ടാറ്റ. ഇലക്ട്രിക് കാര്‍ നിര്‍മ്മാണ രംഗത്ത് പിടിയുറപ്പിച്ച ടാറ്റ അവരുടെ വില കൂടിയ ഇലക്ട്രിക് കാറുകളുടെ ശ്രേണിക്ക് തന്നെ ഫ്രീ ലാന്‍ഡര്‍ എന്ന് പേരിടാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഭാവിയില്‍ ഒരു വ്യത്യസ്ത ബ്രാന്റായി തന്നെ ഫ്രീ ലാന്‍ഡറിനെ മാറ്റുകയാണ് ലക്ഷ്യം. ചൈനയിലാണ് ഫ്രീലാന്‍ഡര്‍ എന്ന പേരില്‍ കുടുംബങ്ങള്‍ക്കുള്ള ആംഡബര ഫ്രീലാന്‍ഡര്‍ ഇലക്ട്രിക് കാറുകള്‍ പുറത്തിറങ്ങുക. ചൈനയില്‍ ചെറി എന്ന കമ്പനിയുമായി ചേര്‍ന്നാണ് ടാറ്റയുടെ ഉടമസ്ഥതയിലുള്ള ലാന്‍ഡ് റോവര്‍ കമ്പനി ഫ്രീ ലാന്‍ഡര്‍ ഇലക്ട്രിക് കാറുകള്‍ ഇറക്കാന്‍ പോകുന്നത്.
ചെറിയുടെ ഇലക്ട്രിക് കാറുകളുടെ പ്ലാറ്റ് ഫോം മാതൃകയാക്കിയാണ് ഫ്രീ ലാന്‍ഡറിനെ ടാറ്റയുടെ ലാന്‍ഡ് റോവര്‍ രൂപ കല്പന ചെയ്യുക. ചൈനീസ് വിപണി പിടിച്ചുകിട്ടിയാല്‍ ഫ്രീ ലാന്‍ഡറിനെ ഒരു സ്വതന്ത്ര ബ്രാന്‍ഡാക്കി മാറ്റുകയാണ് ലക്ഷ്യം. രണ്ടോ അതിലധികമോ മോഡലുകള്‍ ഫ്രീലാന്‍ഡറിന് കീഴില്‍ ഇറക്കും. ചൈനയുടെ വിപണി പിടിച്ചുകിട്ടിയാല്‍ ആഗോള തലത്തില്‍ തന്നെ ഫ്രീന് ലാന്‍ഡര്‍ ഇലക്ട്രിക് കാറുകളെ വിപണനം ചെയ്യും.
ചെറി എന്ന കാര്‍ കമ്പനിയ്ക്ക് ചൈനയില്‍ സ്വാധീനമുണ്ട്. ഇത് ഉപയോഗപ്പെടുത്തുമ്പോള്‍ തന്നെ ലാന്‍ഡ് റോവറിന്റെ ആധുനിക സാങ്കേതികവിദ്യയും പാരമ്പര്യത്തനിമയും ചേരുമ്പോള്‍ ചൈനയില്‍ വന്ഹിറ്റാകും ഫ്രീ ലാന്‍ഡര്‍ എന്ന് പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: