ന്യൂദല്‍ഹി: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിന്റെ ഭാഗമായ നിക്കോബാര്‍ ദ്വീപിനെ നാവികശക്തികേന്ദ്രമാക്കാന് ഇന്ത്യ. ഇതിന് മുന്നോടിയായി നിക്കോബാര്‍ ദ്വീപിലെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ലക്ഷ്യം ബംഗാള്‍ ഉള്‍ക്കടലിലെ ചൈനയുടെ സാന്നിധ്യത്തെ എതിര്‍ക്കുക എന്നത് തന്നെയാണ്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി എത്രയോ നാളായി മുന്‍ വിരമിച്ച അഡ് മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷിയെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളുടെ ലഫ്. ഗവര്‍ണറായി നിയമിച്ചിരുന്നു.
എന്നാല്‍ ലക്ഷദ്വീപിലേതുപോലെ നിക്കോബാര്‍ ദ്വീപിലെ ഈ പദ്ധതിയെയും എതിര്‍ക്കാന്‍ മുന്നോട്ട് വന്നിരിക്കുകയാണ് കോണ്‍ഗ്രസ്. പരിസ്ഥിതി പ്രശ്നം ഉന്നയിച്ചാണ് കോണ്‍ഗ്രസ് ഈ പദ്ധതിയെ എതിര്‍ക്കുന്നത്. ഈ പദ്ധതിക്ക് 900,000 മരങ്ങള്‍ മുറിക്കുമെന്നതാണ് കോണ്‍ഗ്രസിന്റെ പ്രശ്നം.
ഏകദേശം 75,206 കോടി രൂപ ചെലവില്‍ നിക്കോബാര്‍ ദ്വീപിനെ വികസിപ്പിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അടിസ്ഥാനസൗകര്യവികസനം ആദ്യം കൊണ്ടുവരും ഇതിന്റെ ഭാഗമായി കപ്പലുകള്‍ക്ക് വന്നുപോകാവുന്ന ഒരു ട്രാന്‍സ്ഷിപ് മെന്റ് ടെര്‍മിനല്‍, ആവശ്യത്തിന് ഊര്‍ജ്ജം കിട്ടാന്‍ ഗ്യാസ്-സൗരോര്‍ജ്ജ പ്ലാന്റ് എന്നിവ പണിയും. ഒരു ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളം, എന്നിവയും ഇവിടെ നിര്‍മ്മിയ്ക്കും.
ചൈനയെ വെല്ലുവിളിക്കാന്‍ കപ്പല്‍ പാതകള്‍ സംരക്ഷിക്കുക എന്നത് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമായിരിക്കുന്നു. എന്നാല്‍ ചൈന കപ്പല്പാതകള് കടന്നുപോകുന്ന സമുദ്രങ്ങളില്‍ അവരുടെ സൈനികശക്തി വര്‍ധിപ്പിക്കാനുള്ള ഒരു അവസരവും പാഴാക്കുന്നില്ല. എന്നാല്‍ ഇന്ത്യയും ചൈനയെ അടിക്കാന്‍ അതേ മാര്‍ഗ്ഗം ഉപയോഗിക്കുകയാണ്.
മൂന്ന് ഭാഗം സമുദ്രത്താല്‍ ചുറ്റപ്പെട്ട രാജ്യമാണ് ഇന്ത്യ. കിഴക്ക് ബംഗാള്‍ ഉള്‍ക്കടല്‍, പടിഞ്ഞാറ് അറബിക്കടല്‍, തെക്ക് ഇന്ത്യന്‍ മഹാസമുദ്രം എന്നിവയാണ് ഇന്ത്യയെ ചുറ്റിക്കിടക്കുന്ന സമുദ്രങ്ങള്‍. ഈ സമുദ്രങ്ങളിലെല്ലാം തങ്ങളുടേതായ കരുത്ത് ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഇപ്പോള്‍ നിക്കോബാര്‍ ദ്വീപില്‍ ജനസംഖ്യ തീരെക്കുറവാണ്. നിക്കോബര്‍ ദ്വീപില്‍ ഇവിടെ ആറര ലക്ഷം പേര്‍ക്ക് താമസിക്കാനുള്ള സംവിധാനവുമുണ്ടാകും.
പ്രധാന ഷിപ്പിംഗ് ഗതാഗതറൂട്ടുകളെ ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന സ്ഥലമാണ് നിക്കോബാര്‍ ദ്വീപ്. സിംഗപ്പൂര്‍, മലേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളില്‍ തുറമുഖങ്ങളുമായി അടുത്ത് കിടക്കുന്നു നിക്കോബാര്‍. ധാരാളം തൊഴില്‍-വരുമാന സാധ്യതകളും നിക്കോബാര്‍ ദ്വീപ് തുറന്നിടുന്നു.
ചരക്ക് കപ്പലുകള്‍ കടന്നുപോകുന്ന മലാക്ക, സുന്‍ഡ, ലൊംബോക്ക് എന്നീ മൂന്ന് കടലിടുക്കുകള്‍ നിക്കോബാറിനടുത്തായുണ്ട്. ചൈനയുടെ കപ്പലുകള്‍ ഈ കടലിടുക്കിലൂടെ കടന്നുപോകുന്നു. നിക്കോബാറിനെ ഇന്ത്യ ശക്തികേന്ദ്രമാക്കുന്നത് ചൈനയെ ദുര്‍ബലപ്പെടുത്തും. നിക്കോബാറിനെ ഉപയോഗിച്ച് ചൈനയ്ക്ക് ഭീഷണിയുയര്‍ത്താന്‍ ഇന്ത്യയ്ക്ക് സാധിക്കും. ഇന്ത്യയ്ക്ക് ചൈനയുടെ ചരക്ക് കപ്പലുകളുടെ നീക്കം നിരീക്ഷിക്കാന്‍ നിക്കോബാര്‍ വഴി സാധിക്കും.
ഇത് ചൈനയും നേരത്തെ മനസ്സിലാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ചൈന ശ്രീലങ്കയിലെ ഹംബന്‍ടോട്ട തുറമുഖം സ്വന്തമാക്കിയത്. മ്യാന്മറിലെ കോകോ ദ്വീപില്‍ മറ്റൊരു തുറമുഖത്തിലും ചൈനയ്ക്ക് കണ്ണുണ്ട്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തില്‍ നിന്നും 55 കിലോമീറ്റര്‍ മാത്രം അകലെയാണ് കോകോ ദ്വീപ്. മ്യാന്മറിലെ കോകോ ദ്വീപില്‍ ഒരു സൈനികകേന്ദ്രം സ്ഥാപിക്കാനാണ് ചൈന ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: