തിരുവനന്തപുരം:മലബാറിലെ പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിക്ക് മുന്നില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ കെ എസ് യു പ്രവര്‍ത്തകര്‍ തടഞ്ഞു. മന്ത്രിക്ക് നേരെ കരിങ്കൊടി വീശി.
മന്ത്രിയുടെ കാറിലും കെ എസ് യു പ്രവര്‍ത്തകര്‍ കരിങ്കൊടി കെട്ടി. പൊലീസുകാര്‍ കുറവായതിനാല്‍ ഒദ്യോഗിക കാറില്‍ ഏറെ നേരം ഇരിക്കേണ്ടി വന്നു മന്ത്രിക്ക്.
അതേസമയം പ്രതിഷേധത്തെ ചോദ്യം ചെയ്യുന്നില്ലെന്ന് മന്ത്രി ശിവന് കുട്ടി പറഞ്ഞു. വാഹനം തടഞ്ഞുളള സമരം അവരുടെ രീതിയെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ മലബാറില്‍ പ്ലസ് വണ്‍ സീറ്റില്‍ പ്രതിസന്ധിയില്ലെന്നും എല്ലാവരും കണക്ക് നോക്കൂവെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: