ബ്രിഡ്ജ്ടൗണ്‍: ഇന്നലെ വെളുപ്പിന് നടന്ന മത്സരത്തില്‍ അമേരിക്കയ്ക്കെതിരെ വെസ്റ്റിന്‍ഡീസിന് വെറുമൊരു വിജയം മാത്രം പോരായിരുന്നു. അതനുസരിച്ചുള്ള കുതിച്ചുചാട്ടമാണ് കരീബിയന്‍ ബാറ്റര്‍മാരായ ഷായ് ഹോപ്പും നിക്കോളാസ് പൂരനും നടത്തിയത്. ഫലം മികച്ച റണ്‍നിരക്കോടെ വിന്‍ഡീസ് സൂപ്പര്‍ എട്ടിലെ രണ്ടാം മത്സരം ജയിച്ച് സെമി പ്രതീക്ഷ നിലനിര്‍ത്തി.
ആദ്യ മത്സരത്തില്‍ വിന്‍ഡീസിനെ തോല്‍പ്പിച്ച ഇംഗ്ലണ്ടിനെക്കാള്‍ നാലിരട്ടി റണ്‍നിരക്കാണ് വിന്‍ഡീസിന് നേടാന്‍ സാധിച്ചത്. രണ്ട് മത്സരം പൂര്‍ത്തിയാകുമ്പോള്‍ ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും ഓരോ മത്സരം ജയിച്ച് രണ്ട് പോയിന്റുമായാണ് ഗ്രൂപ്പ് രണ്ടിലുള്ളത്. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ദക്ഷിണാഫ്രിക്കയാണ് ഇവിടെ ഒന്നാം സ്ഥാനക്കാര്‍. അവസാന മത്സരത്തില്‍ അവര്‍ ഇംഗ്ലണ്ടിനെയാണ് തോല്‍പ്പിച്ചത്. ലോകകപ്പിലെ സഹ ആതിഥേയരായ അമേരിക്ക സൂപ്പര്‍ എട്ടിലെ രണ്ട് കളികളും തോറ്റതോടെ മുന്നോട്ടുള്ള സാധ്യതകള്‍ അടഞ്ഞു.
ഇന്നലത്തെ കളിയില്‍ ആദ്യം ബാറ്റ് ചെയ്ത അമേരിക്ക വിന്‍ഡീസിന് മുന്നില്‍ വച്ചത് 129 റണ്‍സിന്റെ ലക്ഷ്യം. അതിവേഗം പൊരുതിയ വിന്‍ഡീസ് 10.5 ഓവറില്‍ ലക്ഷ്യം കണ്ടു. തട്ടുപൊളിപ്പന്‍ പ്രകടനം പുറത്തെടുത്ത ഷായ് ഹോപ്പ് എട്ട് സിക്സറുകള്‍ പായിച്ചു. നാല് ബൗണ്ടറിയും നേടി. 39 പന്തുകളില്‍ താരം 82 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഹോപ്പിനൊപ്പം പുറത്താകാതെ നിന്ന നിക്കോളാസ് പൂരന് 12 പന്തുകളില്‍ നിന്ന് മൂന്ന് സിക്സറുകളും ഒരു ബൗണ്ടറിയും സഹിതം 27 റണ്‍സെടുത്തു. ജോണ്സണ് ചാള്‍സിന്റെ(15) വിക്കറ്റ് മാത്രമാണ് വിന്‍ഡീസിന് നഷ്ടപ്പെട്ടത്. ഒമ്പത് വിക്കറ്റിനായിരുന്നു വിന്‍ഡീസിന്റെ നിര്‍ണായക വിജയം. അമേരിക്കന്‍ ടീമിലെ ഭാരത വംശജരില്‍ ഒരാളായ ഹര്‍മീത് സിങ് ആണ് വിന്‍ഡീസിന്റെ ഏക വിക്കറ്റ് വീഴ്ത്തിയത്.
നേരത്തെ ടോസ് നേടിയ അമേരിക്കന്‍ നായകന് റോവ്മാന്‍ പവലിന് രണ്ടാമതൊന്ന് ആലോചിക്കാനുണ്ടായിരുന്നില്ല. എതിരാളികളെ ബാറ്റിങ്ങിനയച്ചു. എതിരാളികളെ എറിഞ്ഞൊതുക്കി അതിവേഗം ചെയ്സ് ചെയ്ത് വിജയിക്കുകയായിരുന്നു ലക്ഷ്യം. വിന്‍ഡീസ് ഗെയിം പ്ലാന്‍ എഴുതിവച്ച പോലെ ഫലവത്താകുന്ന കാഴ്ച്ചയാണ് പിന്നെ കണ്ടത്. വിക്കറ്റ് വേട്ടയില്‍ മുന്നില്‍ നിന്ന വിന്‍ഡീസ് ഓഫ് സ്പിന്നര്‍ റോസ്റ്റന്‍ ചേസ് കളിയിലെ താരമായി. നാല് ഓവര്‍ എറിഞ്ഞ താരം 19 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് പ്രകടനത്തോടെയാണ് അമേരിക്കയെ തകര്‍ത്തത്. താരത്തിനൊപ്പം മൂന്ന് വിക്കറ്റ് പ്രകടനവുമായി ആേ്രന്ദ റസലും രണ്ട് വിക്കറ്റുമായി അല്‍സാരി ജോസഫും മികച്ചുനിന്നു. ഗുദകേശ് മോട്ടി വിന്‍ഡീസിനായി ഒരു വിക്കറ്റ് നേടി.
അമേരിക്കന്‍ ഇന്നിങ്സ് 19.5 ഓവറില്‍ 128 റണ്‍സില്‍ എല്ലാവരും പുറത്തായതോടെ തീര്‍ന്നു. അവരുടെ ഓപ്പണര്‍ ആന്‍ഡ്രീസ് ഗൂസ് നേടിയ 29 റണ്‍സ് ആണ് ഉയര്‍ന്ന സ്കോര്‍. താരത്തിന് പിന്നാലെ നിതീഷ് കുമാര്‍(20) മാത്രമാണ് വ്യക്തിഗത സ്കോര്‍ 20 റണ്‍സെടുത്ത ഏകതാരം. വാലറ്റത്ത് അലിഖാന് പുറത്താകാതെ നിന്ന് 14 റണ്‍സെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: