തൃശൂര്‍: ഇടമലയാര്‍ ജലസേചന പദ്ധതിയുടെ ഭാഗമായ ചാലക്കുടി വലതുകര കനാല്‍ പുനരുദ്ധാരണത്തില്‍ നടത്തിയ അഴിമതിയില്‍ 44 പ്രതികളെ ശിക്ഷിച്ച് തൃശൂര്‍ വിജിലന്‍സ് കോടതി. മൂന്നുവര്‍ഷം തടവും രണ്ട് ലക്ഷം വീതം പിഴയുമാണ് ശിക്ഷ. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ മുതല്‍ കരാറുകാരന് വരെയുള്ളവര്‍ക്കാണ് ശിക്ഷ.
രണ്ടുപതിറ്റാണ്ട് മുമ്പു നടന്ന അഴിമതിക്കേസിലാണ് 44 പ്രതികളെ ശിക്ഷിച്ചത്. എട്ടുകിലോമീറ്റര്‍ ദൂരമുണ്ടായിരുന്ന കനാല്‍ പുനരുദ്ധാരണത്തില്‍ അഴിമതിയുണ്ടെന്ന വിജിലന്‍സ് വാദം കോടതി അംഗീകരിച്ചു. ചാലക്കുടി സ്വദേശി പിഎല്‍ ജേക്കബായിരുന്നു പരാതിക്കാരന്.
അഴിമതിക്കായി പണികള്‍ വിഭജിച്ചു, വേണ്ടത്ര നിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ചില്ല എന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ഇതിലൂടെ സംസ്ഥാന സര്‍ക്കാരിന് ഒരു കോടിയിലേറെ രൂപ നഷ്ടമുണ്ടായി. 39 കേസുകളായി 51 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ആറുപേര്‍ വിചാരണ വേളയില്‍ മരിച്ചു. ഒരാളെ കുറ്റവിമുക്തനാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: