കൊല്‍ക്കത്ത: ബിജെപി പ്രവര്‍ത്തകനെ കസ്റ്റഡിയില്‍ മര്‍ദിച്ചുകൊന്ന പോലീസുദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്ന് ബംഗാള്‍ ഹൈക്കോടതി. കസ്റ്റഡി മരണം ഉണ്ടായിട്ടും അക്രമികളെ പിന്തുണയ്ക്കുന്ന തൃണമൂല്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് ജസ്റ്റിസ് അമൃതാ സിങ്ങിന്റെ ഉത്തരവ്. മേദിനിപൂരിലെ ബിജെപി പ്രവര്ത്തകന് സഞ്ജയ് ബേഡയാണ് കസ്റ്റഡിയില്‍ മരിച്ചത്. ബേഡയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാനത്ത് ബിജെപി പ്രക്ഷോഭത്തിലാണ്.
അതേസമയം കഴിഞ്ഞദിവസം തൃണമൂല്‍ അക്രമത്തില്‍ ബിജെപി പ്രവര്‍ത്തകന്റെ അച്ഛന് കൊല്ലപ്പെട്ടു. ഈസ്റ്റ് മിഡ്നാപൂരിലെ കാന്തി മണ്ഡലത്തിലാണ് സംഭവം. പ്രദേശത്തെ ബിജെപി പ്രവര്ത്തകന് ശശാങ്ക് മൈതിയെ തേടിയെത്തിയ ഇരുപതംഗ സംഘമാണ് അദ്ദേഹത്തിന്റെ അച്ഛന് ഗൗഹാരി മൈതിയെ (63) മര്‍ദിച്ചുകൊന്നത്. തൃണമൂല്‍ ഭീഷണി മൂലം വീടുവിട്ട ശശാങ്ക് തിരികെയെത്തിയെന്ന് സംശയിച്ചാണ് അക്രമികള്‍ കഴിഞ്ഞ രാത്രി അര്ജുനഗര് ധൈപുകുരിയ ഗ്രാമത്തിലെ വീടുവളഞ്ഞത്. സ്ത്രീകളെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയതായിരുന്നു ഗൗഹാരി.
മനുഷ്യത്വമില്ലാത്ത സര്‍ക്കാരാണ് ബംഗാളിലേതെന്ന് അക്രമം നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ത്രിപുര മുന്‍മുഖ്യമന്ത്രിയും ബിജെപി എംപിയുമായ ബിപ്ലബ് ദേബ് കുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം സംസ്ഥാനത്തുടനീളം തൃണമൂലുകാര്‍ അക്രമം അഴിച്ചുവിടുകയാണ്. പരാതികള്‍ സ്വീകരിക്കാന്‍ പോലും പോലീസ് തയാറാകുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: