ആന്റിഗ്വ: സൂപ്പര്‍ എട്ട് റൗണ്ടിലെ രണ്ടാം മത്സരത്തിനിറങ്ങുന്ന ഭാരതം ഇന്ന് ബംഗ്ലാദേശിനെ നേരിടും. ഭാരത സമയം രാത്രി എട്ടിനാണ് മത്സരം. ആദ്യ മത്സരത്തില്‍ അഫ്ഗാന് ഉയര്‍ത്തിയ വെല്ലുവിളിയെ അതിജീവിച്ച കരുത്തിലാണ് ഭാരതം. സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ടു നില്‍ക്കുകയാണ് ബംഗ്ലാദേശ്.
ആദ്യ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് വലിയ വെല്ലുവിളിയാണ് ഭാരതം നേരിട്ടത്. മത്സരം 47 റണ്‍സിന് രോഹിത്തും കൂട്ടരും സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഭാരതം സൂര്യകുമാര്‍ യാദവിന്റെ അര്‍ദ്ധസെഞ്ചുറി മികവില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു. ഇതിനെതിരെ പൊരുതിയ ബംഗ്ലാദേശ് അര്‍ഷദീപ് സിങ് എറിഞ്ഞ ആദ്യ ഓവറില്‍ 12 റണ്‍സെടുത്ത് ബംഗ്ലാദേശ് ഞെട്ടിച്ചു. എന്നാല്‍ ജസ്പ്രീത് ബുംറ എറിഞ്ഞ രണ്ടാം ഓവറില്‍ ഓപ്പണര്‍ റഹ്മാനുല്ല ഗുര്‍ബാസിനെ വീഴ്ത്തി ഭാരതം കളംപിടിച്ചു. മറ്റൊരു ഓപ്പണറായ ഹസ്റത്തുള്ള സസായിയെയും ബുംറയാണ് വീഴ്ത്തിയത്. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടിരുന്ന ഭാരതം അഫ്ഗാന്റെ വിജയസാധ്യതെ പതുക്കെപതുക്കെ ഇല്ലാതാക്കി. ഒടുവില്‍ അര്‍ഷദീപ് എറിഞ്ഞ അവസാന പന്തില്‍ നായകന് രോഹിത് ശര്‍മ പത്താമനെയും പിടികൂടി. 134 റണ്‍സിലാണ് അഫ്ഗാനെ ഭാരതം തീര്‍ത്തത്.
ഇന്നലെ വെളുപ്പിന് ഓസ്ട്രേലിയയോട് മഴ നിയമപ്രകാരം തോറ്റാണ് ബംഗ്ലാദേശ് ഇറങ്ങുന്നത്. ലോകകപ്പന്റെ ആദ്യറൗണ്ടിലടക്കം സമീപകാലത്ത് വലിയ മത്സരങ്ങള്‍ കാഴ്ച്ചവച്ചത് അവകാശപ്പെടാനില്ലാത്ത ടീം ആണ് ബംഗ്ലാദേശ്. എങ്കിലും ടീമിലെ മുന്തിയ താരങ്ങളെ എഴുതിത്തള്ളാനാവില്ല.
ഭാരതം കഴിഞ്ഞ ഡിസംബറിന് ശേഷം ട്വന്റി20യില്‍ തോല്‍വി അറിഞ്ഞിട്ടില്ല. ഇതുവരെ എട്ട് മത്സരങ്ങളാണ് തുടര്‍ച്ചയായി ജയിച്ചുകൊണ്ടിരിക്കുന്നത്. പ്രഥമ ട്വന്റി20 ലോക കിരീടം നേടിയ ടീം പിന്നീട് ഇതുവരെ ഫൈനലില്‍ പോലും എത്തിയിട്ടില്ല. കഴിഞ്ഞ ലോകകപ്പില്‍ സെമിയില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടു. ഇന്നത്തെ മത്സരത്തില്‍ ജയിക്കാനായാല്‍ ഭാരതത്തിന് സെമി ബെര്‍ത്ത് ഉറപ്പിക്കാനാകും. തിങ്കളാഴ്ച സെന്റ് ലൂസിയയില്‍ ഓസ്ട്രേലിയയ്ക്കെതിരെയാണ് സൂപ്പര്‍ എട്ടില്‍ ഭാരതത്തിന്റെ അവസാന മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: