ഗെല്‍സെന്‍കിര്‍ചന്‍: നിലവിലെ ജേതാക്കളായ ഇറ്റലിയെ തോല്‍പ്പിച്ച് സ്പെയിന് യൂറോ കപ്പ് 2024 നോക്കൗട്ട് ബെര്‍ത്ത് ഉറപ്പിച്ചു. ഗ്രൂപ്പ് ബിയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്പാനിഷ് പട വിജയിച്ചത്.
ഇറ്റലിയെ പൂര്‍ണമായും നിഷ്പ്രഭരാക്കിയാണ് സ്പെയിന് കളം വാണത്. പക്ഷെ ഒരു ഗോള്‍ പോലും നേടാന്‍ സാധിച്ചില്ല. 20 തവണ അസൂറി ഗോള്‍ മുഖത്തേക്ക് മുന്നേറിയത്. ഒമ്പത് ഓണ്‍ ടാര്‍ജറ്റുകള്‍ ഉതിര്‍ത്തു ഒന്ന് പോലും വലയില്‍ കയറിയില്ല. പക്ഷെ വിജയഗോള്‍ പിറന്നു രണ്ടാം പകുതിയില്‍. കളിക്ക് 55 മിനിറ്റായപ്പോള്‍. പക്ഷെ ആ വിജയഗോള്‍ വീണത് സ്പാനിഷ് താരങ്ങളുടെ ബൂട്ടില്‍ നിന്നായിരുന്നില്ല. സെല്‍ഫ് ഗോള്‍ ആയിരുന്നു. സ്പെയിന്റെ മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ മൊറാട്ട ബോക്സിന്റെ ഇടത് ഭാഗത്ത് പന്തുമായി കുതിച്ചു ഗോള്‍ പോസ്റ്റിന് തൊട്ടുമുന്നിലേക്ക് നല്കിയ മികച്ചൊരു ക്രോസ് തട്ടിക്കളയാന്‍ ശ്രമിച്ച ഇറ്റാലിയന്‍ പ്രതിരോധ ഭടന് റിക്കാര്‍ഡോ കലാപിയോറിയുടെ കാലുകളില്‍ തട്ടി സ്വന്തം വലയില്‍ കയറി.
യൂറോകപ്പില്‍ നോക്കൗട്ട് ഉറപ്പിക്കുന്ന രണ്ടാമത്തെ ടീം ആണ് സ്പെയിന്. ഗ്രൂപ്പ് എയില്‍ നിന്ന് ജര്‍മനി നോക്കൗട്ട് ബെര്‍ത്ത് ഉറപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: