Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സിപിഎം തുടരുന്ന ബോംബ് രാഷ്‌ട്രീയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2024, 03:12 am IST
in Editorial

സിപിഎമ്മിന്റെ അക്രമരാഷ്‌ട്രീയം അറുതിയില്ലാതെ തുടരുന്നു എന്നതാണ് കണ്ണൂരിലെ എരഞ്ഞോളിയില്‍ സ്റ്റീല്‍ ബോംബ് പൊട്ടി വൃദ്ധന്‍ മരിച്ച സംഭവം കാണിക്കുന്നത്. വീടിനു സമീപമുള്ള ആളൊഴിഞ്ഞ പറമ്പില്‍ തേങ്ങായെടുക്കാന്‍ പോയ എണ്‍പത്തിനാലുകാരനാണ് സ്റ്റീല്‍ബോംബ് പൊട്ടി മരിച്ചത്. ഈ സംഭവത്തിന്റെ നടുക്കത്തില്‍ അയല്‍വാസിയായ യുവതി സിപിഎമ്മിന്റെ ബോംബുനിര്‍മാണത്തിനെതിരെ രംഗത്തുവന്നത് ജനശ്രദ്ധയാകര്‍ഷിച്ചു. വൃദ്ധന്‍ മരിച്ച പറമ്പിലെ വീട്ടില്‍ പതിനഞ്ച് വര്‍ഷമായി ബോംബു നിര്‍മിക്കുന്നുണ്ടെന്നും യുവതി പറയുന്നു. ആളൊഴിഞ്ഞ വീടുകളെല്ലാം സിപിഎമ്മിന്റെ ബോംബുനിര്‍മാണ ഹബ്ബുകളാണെന്നും, ഇതേക്കുറിച്ച് പറയുന്നവരുടെയൊക്കെ വീടുകള്‍ സിപിഎമ്മുകാര്‍ ബോംബെറിഞ്ഞ് തകര്‍ക്കുകയാണെന്നും ഈ യുവതി പറയുമ്പോള്‍ സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ജനങ്ങള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ വ്യക്തമാവുന്നുണ്ട്. വയലില്‍ പുല്ലു പറിക്കാന്‍ സ്ത്രീകള്‍ പോവാറുണ്ട്. അവിടെയും ബോംബു സൂക്ഷിച്ചാല്‍ പൊട്ടിത്തെറിക്കില്ലെയെന്നും, ഇങ്ങനെ പോയാല്‍ കുഴിബോംബു കണ്ടെത്താന്‍ യന്ത്രം വേണ്ടിവരുമെന്നും യുവതി പറയുന്നതില്‍ അതിശയോക്തിയില്ല. പതിനഞ്ച് വര്‍ഷം മുന്‍പ് വാടകയ്‌ക്ക് നല്‍കിയ വീട്ടില്‍ ബോംബുണ്ടെന്നു പറഞ്ഞ് ഭയംകൊണ്ട് വാടകക്കാര്‍ അതില്‍ താമസിക്കാതെ പോയതും, വീടിന്റെ മതിലുകെട്ടുമ്പോള്‍ അതിനുള്ളില്‍പ്പോലും ബോംബുവയ്‌ക്കാറുണ്ടെന്നും സ്വാനുഭവത്തില്‍നിന്ന് ഈ യുവതി പറയുമ്പോള്‍ കണ്ണൂരിലെ ഭീകരാവസ്ഥയിലേക്കാണ് അത് വിരല്‍ചൂണ്ടുന്നത്.

വൃദ്ധന്‍ സ്റ്റീല്‍ ബോംബു പൊട്ടി മരിച്ച വീടിനു സമീപത്തുനിന്ന് മുന്‍പും ബോംബുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും, പോലീസിനെ അറിയിക്കാതെ സിപിഎമ്മുകാര്‍ അത് എടുത്തുമാറ്റുകയായിരുന്നുവെന്നും അയല്‍വാസി പറയുമ്പോള്‍ അത് അവിശ്വസിക്കേണ്ടതില്ല. സിപിഎമ്മിനെ പേടിച്ചാണ് ഇതുവരെ ഇക്കാര്യം പറയാതിരുന്നതെന്നും സഹികെട്ടാണ് ഇപ്പോള്‍ പറയുന്നതെന്നും, ബോംബുപൊട്ടി മരിക്കാന്‍ ആഗ്രഹമില്ലെന്നും തുറന്നുപറയാന്‍ തയ്യാറായ യുവതിയുടെ ധീരതയെ അംഗീകരിക്കണം. ഇതൊക്കെ പറയുന്നതില്‍നിന്ന് സ്വന്തം അമ്മ ഈ യുവതിയെ വിലക്കുന്നത് മാധ്യമദൃശ്യങ്ങളില്‍ കാണാം. തന്റെയും മകളുടെയും ജീവന്‍ അപകടത്തിലാവുമോയെന്ന ഭയം അവര്‍ക്കുണ്ടാവാം. എന്നാല്‍ യുവതി പറയുന്നത് സിപിഎം തള്ളിക്കളയുകയാണ്. നാല് വര്‍ഷമായി അവര്‍ സ്ഥലവാസിയല്ലെന്നാണ് സിപിഎമ്മിന്റെ കണ്ടുപിടുത്തം. അടിമാലിയില്‍ വിധവാ പെന്‍ഷന്‍ മുടങ്ങി വയോവൃദ്ധ പ്രതിഷേധിച്ചപ്പോഴും അവര്‍ സ്ഥലവാസിയല്ലെന്നാണ് സിപിഎം പ്രചരിപ്പിച്ചത്. ഇത് പാര്‍ട്ടിയുടെ പതിവുരീതിയാണ്. അടുത്തിടെയാണ് പാനൂരിനടുത്ത് നിര്‍മാണത്തിനിടെ ബോംബു പൊട്ടിത്തെറിച്ച് ഒരു സിപിഎമ്മുകാരന്‍ മരിച്ചത്. ബോംബു നിര്‍മിച്ചുകൊണ്ടിരുന്ന സംഘത്തില്‍പ്പെട്ടവര്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയതാണെന്ന ക്യാപ്‌സൂളാണ് സിപിഎം അന്ന് പ്രചരിപ്പിച്ചത്. ബോംബു നിര്‍മാണത്തിനിടെ കൊല്ലപ്പെട്ട രണ്ട് സിപിഎമ്മുകാരെ രക്തസാക്ഷിയായി പ്രഖ്യാപിച്ച് അവര്‍ക്ക് സ്മാരകം നിര്‍മിച്ചതും, സംഭവം വിവാദമായപ്പോള്‍ അത് ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ചിരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പോവാതിരുന്നതും വലിയ ചര്‍ച്ചാ വിഷയമാവുകയുണ്ടായി. അക്രമരാഷ്‌ട്രീയത്തിന്റെ ഭാഗമായ ബോംബു നിര്‍മാണം സിപിഎമ്മിന്റെ പാര്‍ട്ടി പരിപാടിയില്‍പ്പെട്ടതാണ്. മനുഷ്യജീവനുകള്‍ നഷ്ടമാകുന്നത് ഒരു പ്രശ്‌നമല്ലെന്ന നിലപാടാണ് പതിറ്റാണ്ടുകളായി സിപിഎം സ്വീകരിച്ചുപോരുന്നത്.

സിപിഎമ്മിന്റെ അറിവോടും സമ്മതത്തോടുംകൂടിയാണ് കണ്ണൂരിനെ വലിയൊരു ബോംബു നിര്‍മാണ ഫാക്ടറിയാക്കി മാറ്റിയിരിക്കുന്നത്. ഇവ ഉപയോഗിച്ച് രാഷ്‌ട്രീയ പ്രതിയോഗികളെ കൊലപ്പെടുത്താന്‍ സിപിഎം നേതൃത്വം പാര്‍ട്ടി ക്രിമിനലുകള്‍ക്കൊപ്പം നില്‍ക്കുന്നു. അബദ്ധത്തില്‍ സ്‌ഫോടനമുണ്ടായി സ്വന്തം പാര്‍ട്ടിക്കാര്‍ മരിക്കുമ്പോള്‍ അത് ഒറ്റപ്പെട്ട സംഭവമായി ചിത്രീകരിക്കും. ഇത്തരം സംഭവങ്ങള്‍ നിരന്തരം ആവര്‍ത്തിക്കപ്പെടുകയാണെന്ന വസ്തുത മറച്ചുവയ്‌ക്കും. സിപിഎമ്മിന്റെ അക്രമരാഷ്‌ട്രീയ ചരിത്രത്തില്‍ നിര്‍ണായകസ്ഥാനമാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളത്. ഈ നേതാവ് വിചാരിച്ചിരുന്നെങ്കില്‍ കണ്ണൂരിലെ അക്രമരാഷ്‌ട്രീയത്തിന് അറുതിവരുത്താമായിരുന്നു. ഇപ്പോള്‍ കണ്ണൂരിലെ ബോംബു സ്‌ഫോടനത്തെക്കുറിച്ച് പോലീസ് ഊര്‍ജിതമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറയുന്നത് വെറും തട്ടിപ്പാണ്. സിപിഎം ഭരണത്തില്‍ കണ്ണൂരിലെ ബോംബുസ്‌ഫോടനക്കേസുകള്‍ പോലീസ് ഒരുകാലത്തും ശരിയായി അന്വേഷിച്ചിട്ടില്ല. പ്രതികളെ പിടികൂടിയിട്ടുമില്ല. ഇനിയും അങ്ങനെതന്നെയായിരിക്കും. എന്തിനാണ് ഈ ബോംബുനിര്‍മാണമെന്ന് സിപിഎമ്മിനെ അറിയാവുന്നവര്‍ക്കൊക്കെ വ്യക്തമാണ്. രാഷ്‌ട്രീയ പ്രതിയോഗികളെ കൊലപ്പെടുത്തുക.

സംഘര്‍ഷവും കൊലപാതകവുമില്ലെങ്കില്‍ പാര്‍ട്ടിക്കാരുടെ ആത്മവീര്യം നിലനിര്‍ത്താനാവില്ലെന്നാണ് സിപിഎം വിശ്വസിക്കുന്നത്. സംഘര്‍ഷം സൃഷ്ടിച്ചാല്‍ പാര്‍ട്ടിയുടെ തെറ്റുകള്‍ മൂടിവച്ച് അണികളെ ഒപ്പം നിര്‍ത്താനാവും. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം മൂടിവയ്‌ക്കാന്‍ വലിയ തോതിലുള്ള അക്രമപ്രവര്‍ത്തനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും സിപിഎം തയ്യാറെടുത്തിരുന്നുവെന്ന് കരുതേണ്ടിയിരിക്കുന്നു. സിപിഎമ്മിന്റെ വിധ്വംസക രാഷ്‌ട്രീയത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി നേരിടേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.

Tags: cpmPICKCPM attackKannur Bomb Blastbomb politics
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Editorial

ജീവനെടുക്കുന്ന ഇടതു ഭരണം

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.