കോഴിക്കോട്: വേദപഠനം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അലിഗഢ് മുസ്ലിം സര്‍വകലാശാലയിലെ മോഡേണ്‍ ഇന്ത്യന്‍ ലാംഗ്വേജസ് വിഭാഗം ചെയര്‍പേഴ്‌സണും മലയാളം പ്രൊഫസറുമായ ടി.എന്‍. സതീശന്‍ അഭിപ്രായപ്പെട്ടു.
കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ കുലപതി ആചാര്യശ്രീ രാജേഷ് നയിക്കുന്ന ഓണ്‍ലൈന്‍ വേദസൂക്തപഠനപദ്ധതിയായ ‘വേദപുഷ്പ’ത്തിന്റെ 100-ാം ദിവസാഘോഷച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനിക കാലത്തെ പ്രശ്നങ്ങള്‍ക്കുള്ള നേരായ പരിഹാരം വേദങ്ങളിലുണ്ട്. സാമൂഹ്യമാധ്യമങ്ങളിലൂടെ വേദസൂക്തങ്ങളും ആശയങ്ങളും പഠിപ്പിക്കുന്ന ഇത്തരം പദ്ധതികള്‍ പുതുതലമുറയിലേക്ക് വേദസന്ദേശം എത്തുന്നതിന് സഹായിക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വേദം ഓരോ വീട്ടിലും എത്തണമെന്ന വിവേകാനന്ദ സ്വാമികളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നത് കാണുന്നതില്‍ സന്തോഷമുണ്ട് എന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ കോഴിക്കോട് ശ്രീരാമകൃഷ്ണ മിഷന്‍ മഠാധിപതി സ്വാമി നരസിംഹാനന്ദ പറഞ്ഞു. കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ വേദക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ വെച്ച് ആചാര്യശ്രീ രാജേഷിനെ അനുമോദിച്ചു.
കെ. ശശിധരന്‍ വൈദിക് അധ്യക്ഷനായി. ആചാര്യശ്രീ രാജേഷ് മറുമൊഴിയും പി. ജയദേവന്‍ മാസ്റ്റര്‍ സ്വാഗതവും എസ്. എന്‍. ശ്രീലക്ഷ്മി നന്ദിയും പറഞ്ഞു. സാഹിത്യകാരന്‍ കെ.ജി. രഘുനാഥ്, സാമൂതിരി ഗുരുവായൂരപ്പന്‍ കോളജ് മലയാളം വിഭാഗം മേധാവി ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: