മക്ക: കടുത്ത ചൂടിനെ തുടര്‍ന്ന് മക്കയില്‍ ഹജ്ജ് തീര്‍ത്ഥാടനത്തിനെത്തിയ ആയിരത്തിലധികം പേര് മരിച്ചെന്ന് റിപ്പോര്‍ട്ട്. മരിച്ചവരിലേറെയും രജിസ്റ്റര്‍ ചെയ്യാതെ മക്കയിലെത്തിയവരെന്നാണ് വിവരം. കഴിഞ്ഞ ദിവസം മരിച്ചവരില്‍ 58 പേര് ഈജിപ്തില്‍ നിന്നുള്ളവരാണ്. ആകെ 658 ഈജിപ്തുകാര്‍ മരിച്ചു. ഇതില്‍ 638 പേരും രജിസ്റ്റര്‍ ചെയ്യാതെ മക്കയിലെത്തിയവരാണെന്ന് സൗദി അറേബ്യയിലെ ഉന്നത ഉദ്യോഗസ്ഥന് അറിയിച്ചു.
പത്ത് രാജ്യങ്ങളില്‍ നിന്നെത്തിയ 1081 പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. നിലവില്‍ 51 ഡിഗ്രി സെല്‍ഷ്യസാണ് മക്കയിലെ താപനില. ഇത്തവണ മക്കയിലെത്തിയ തീര്‍ത്ഥാടകരില്‍ ആയിരത്തിലധികം പേര് പേര് രജിസ്റ്റര്‍ ചെയ്യാതെ എത്തിയവരാണ്. അതുകൊണ്ടുതന്നെ ഇവര്‍ക്ക് എയര്‍കണ്ടീഷന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളൊന്നും ലഭിക്കില്ല. ഇക്കാരണത്താലാണ് മരണസംഖ്യ ഉയരുന്നതെന്നും അധികൃതര്‍ അറിയിച്ചു.
ഈജിപ്തിന് പുറമെ മലേഷ്യ, പാകിസ്ഥാന്, ഭാരതം, ജോര്‍ദാന്‍, ഇറാന്, സെനഗല്‍, ടുണീഷ്യ, ഇറാഖിലെ ഖുര്‍ദിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരും മരിച്ചവരില്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: