മൈസൂരു: കുടകിലെ ഗോണികുപ്പയിൽ 100 വർഷം പഴക്കമുള്ള കെട്ടിടം തകർന്നു വീണു. വ്യാഴാഴ്ച ഉച്ചക്ക് മൂന്നു മണിയോടെ ഗോണി കുപ്പ-മൈസൂരു റോഡിൽ അമ്പൂർ ബിരിയാണി സെന്‍റർ പ്രവർത്തിക്കുന്ന കെട്ടിടമാണ് തകർന്നു വീണത്. ഹോട്ടൽ ജീവനക്കാരായ എട്ടു പേരാണ് കെട്ടിടത്തിനുള്ളിൽ കുടുങ്ങിയത്. മൂന്നു പേരെ രക്ഷപ്പെടുത്തി. ഇവരെ മൈസൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ള അഞ്ചു പേർക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം അഗ്നിശമനസേനയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. പോലീസ് ഉദ്യോഗസ്ഥർ അടക്കം സ്ഥലത്തെത്തിയിട്ടുണ്ട്.
Hotel building collapses in Gonikoppa town of Karnataka's Kodagu district. A large number of people are suspected to be trapped under the building.#karnatakabuildingcollapse #KarnatakaHotelCollapse #KodaguHotelCollapse pic.twitter.com/yz5iDw0Uup
— Republic (@republic) June 20, 2024
അടുത്തിടെ കെട്ടിടത്തിന്റെ പുറംഭാഗം അറ്റകുറ്റപ്പണികൾ നടത്തിയ ശേഷം ഹോട്ടൽ വീണ്ടും തുറന്നിരുന്നു. കെട്ടിടം നവീകരിക്കുന്നതിനിടെ കെട്ടിടത്തിന്റെ ഉൾഭാഗം ദുർബലമാവുകയും തകർന്നുവീഴുകയും ചെയ്തതായി സംശയിക്കുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: