Entertainment

കൊള്ളയ്‌ക്ക് ചുക്കാൻ പിടിക്കുന്ന കുറെ പിആർ ഏജൻസികൾ മലയാള സിനിമയിലുണ്ട്;സാന്ദ്ര തോമസ്

Published by

തന്റെ പ്രൊഡക്ഷൻ ഹൗസിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ലിറ്റിൽ ഹാർട്സു’മായി ബന്ധപ്പെട്ട് മലയാളം ഫിലിം ഇൻഡസ്ട്രിക്കെതിരെ നിർമ്മാതാവ് സാന്ദ്ര തോമസ് നടത്തിയ ആരോപണം വലിയ രീതിയിൽ ചർച്ചയാവുന്നു. ‘സ്ത്രീ സൗഹാർദ്ദ ഇൻഡസ്ടറി ആണുപോലും, മലയാള സിനിമയിലേക്ക് സ്വാഗതം’ എന്ന രണ്ടു വരി പോസ്റ്റായിരുന്നു ഫേസ്ബുക്കിലൂടെ സാന്ദ്ര തോമസ് രാവിലെ പങ്കുവെച്ചത്.

എന്നാൽ ഇപ്പോഴിതാ അതിൽ കൂടുതൽ കൂട്ടിച്ചേർക്കലുകൾ നടത്തിയിരിക്കുകയാണ് താരമിപ്പോൾ. ഒരു ഫാമിലി സിനിമയായ ലിറ്റലെ ഹെർട്സ്ന് രാവിലെ 10 am , 11am , 12 pm ഷോസ് നൽകുക , കുടുംബപ്രേക്ഷകർ ഇറങ്ങുന്ന സമയമായ വൈകുന്നേരങ്ങളിൽ അഭിപ്രായം കുറഞ്ഞ മറ്റ്‌ പടങ്ങൾ കളിപ്പിക്കുക. ഫ്രീ ടിക്കറ്റ്സ് കൊടുത്തു ആളെ കുത്തി കയറ്റി fake success കാണിക്കുന്ന unfair trade പ്രാക്ടീസ് കണ്ണും അടച്ചു ഇരുട്ടാക്കുക. കൊച്ചു ചിത്രങ്ങൾ വരെ ആളെ കയറ്റി സിനിമ വിജയമാണെന്ന് കൊട്ടിഘോഷികുമ്പോൾ മറ്റ് നിർമ്മാതാക്കളും വിതരണക്കാരും നിര്ബന്ധിതരാകുകയാണ്. അതിനെതിരെ ആരും ഒരക്ഷരവും മിണ്ടി കണ്ടില്ല. പടം നിർമ്മിച്ച് പൂരപ്പറമ്പിൽ കൊണ്ടുപോയി കാണിച്ചു കൊടുക്കുന്ന അവസ്ഥയാണിപ്പോഴെന്നും, ഇങ്ങനെയുള്ള കൊള്ളയ്‌ക്ക് ചുക്കാൻ പിടിക്കുന്ന കുറെ PR ഏജൻസികൾ മലയാള സിനിമയിലുണ്ടെന്നും, Book my show, IMDB rating, Antipiracy എന്നൊക്കെ പേരിൽ ഇവിടെ നടക്കുന്ന കൊടും കൊള്ളകൾ ശ്രദ്ധയിൽപെട്ടിട്ടും അധികാരപ്പെട്ടവർ കല്ലിന് കാറ്റു പിടിച്ചപോലെ നോക്കുകുത്തികൾ മാത്രമായി നിൽക്കുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർക്കലുകൾ നടത്തി സാന്ദ്ര തോമസ് പറയുന്നു.

ഷെയ്ൻ നിഗം, മഹിമ നമ്പ്യാര്‍, ബാബുരാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ലിറ്റിൽ ഹാർട്സ് എന്ന ചിത്രത്തിന് ജിസിസിയിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. പിന്നാലെ ഇതിന് പിന്നിൽ നിഗൂഢതകൾ ഉണ്ടെന്നും, തന്റെ സിനിമയെ തകർക്കാൻ സംഘടിതമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ആരോപിച്ച് സാന്ദ്ര തോമസ് രംഗത്തുവന്നിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by