ന്യൂദൽഹി : വായു മലിനീകരണം മൂലം ഹൃദ്രോഗ സാധ്യതയും കാൻസർ രോഗികളുടെ മരണവും വർദ്ധിപ്പിക്കുമെന്ന് പുതിയ ഗവേഷണം. 2000 നും 2023 നും ഇടയിൽ പ്രസിദ്ധീകരിച്ച എട്ട് പേപ്പറുകൾ ഗവേഷണം അവലോകനം ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് റിപ്പോർട്ട്. ചൈനയിലെ ഹുവാഷോംഗ് സയൻസ് ആൻഡ് ടെക്നോളജി യൂണിവേഴ്സിറ്റിയിൽ നിന്നുള്ളവർ ഉൾപ്പെടെയുള്ള ഗവേഷകർ ഇത് സംബന്ധിച്ച് പഠനം നടത്തിയത്.
ഹൃദയാഘാതം, സ്ട്രോക്ക്, ക്യാൻസർ തുടങ്ങിയ ഹൃദയ സംബന്ധമായ അസുഖങ്ങളിൽ വായു മലിനീകരണത്തിന്റെ നേരിട്ടുള്ള ആഘാതങ്ങളെക്കുറിച്ച് അവർ പഠനം നടത്തിയത്. അവലോകനത്തിൽ 1.1 കോടിയിലധികം പേർ പങ്കെടുത്തു. സൂക്ഷ്മ കണിക (പിഎം 2.5) മലിനീകരണം ശരീരത്തിന്റെ വിഷാംശം ഇല്ലാതാക്കുന്ന പ്രവൃത്തിയേയും വീക്കത്തിനെതിരായ പ്രതിരോധത്തെയും ദുർബലപ്പെടുത്തുന്നുവെന്ന് ഗവേഷകർ കണ്ടെത്തി.
ഇത് കാൻസറിനും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും പൊതുവായ അപകട ഘടകങ്ങളാണ്. കാർഡിയോ ഓങ്കോളജി മേഖലയിൽ വായു മലിനീകരണം അനിഷേധ്യമായ പങ്ക് വഹിക്കുന്നുണ്ടെന്നും ഗവേഷകർ കണ്ടെത്തി. അനാരോഗ്യകരമായ അന്തരീക്ഷ മലിനീകരണം ഹ്രസ്വകാലത്തേക്ക് സമ്പർക്കം പുലർത്തുന്നത് പോലും കാൻസർ രോഗികളുടെ ഹൃദയാരോഗ്യത്തെ പെട്ടെന്ന് ബാധിക്കുമെന്ന് ഗവേഷകർ പറയുന്നു. അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി, കാർഡിയോ ഓങ്കോളജി ജേണലിൽ ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വായുവിന്റെ ഗുണനിലവാരത്തിലെ താൽകാലിക തകർച്ച പോലും കാർഡിയോ-ഓങ്കോളജി രോഗികളെപ്പോലുള്ള ദുർബലരായ ജനങ്ങളിൽ ഉടനടി പ്രതികൂല ഫലങ്ങൾ ഉണ്ടാക്കുമെന്ന് ഇത് സൂചിപ്പിക്കുന്നുണ്ടെന്ന് ഹുവാഷോംഗ് സയൻസ് ആൻഡ് ടെക്നോളജി യൂണിവേഴ്സിറ്റിയിലെ ടോങ്ജി ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റ് സിയാവോക്വാൻ റാവു പറഞ്ഞു.
വായു മലിനീകരണം ലോകമെമ്പാടുമുള്ള ആരോഗ്യ പ്രശ്നങ്ങളെ കൂടുതൽ വഷളാക്കുന്നു. കാരണം അവശരായ ജനങ്ങളിൽ എളുപ്പത്തിൽ രോഗം പിടിപെടുന്നു. അവരിലെ കാൻസർ രോഗികൾ പൊതുജനങ്ങളെ അപേക്ഷിച്ച് ഹൃദ്രോഗത്തിനും മരണത്തിനും സാധ്യത കൂടുതലാണെന്ന് ഗവേഷകർ പറഞ്ഞു.
ഉയർന്ന വരുമാനമുള്ളവരെ അപേക്ഷിച്ച് താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ (എൽഎംഐസി) വായു മലിനീകരണം മൂലമുള്ള മരണങ്ങൾ ഏകദേശം 100 മടങ്ങ് കൂടുതലാണെന്ന് കണക്കാക്കപ്പെടുന്നു. എല്ലാ കാൻസർ മരണങ്ങളിൽ 65 ശതമാനവും ഹൃദ്രോഗ മരണങ്ങളിൽ 70 ശതമാനവും ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾ കാണുന്നുവെന്ന് പഠനത്തിൽ രചയിതാക്കൾ പറഞ്ഞു. ഈ സാഹചര്യത്തിൽ
കാൻസർ രോഗികൾക്കിടയിലെ ഹൃദയ സംബന്ധമായ രോഗ സാധ്യതകൾ ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള വായു മലിനീകരണ നിയന്ത്രണ നടപടികളും വ്യക്തിഗത രോഗി മാനേജ്മെൻ്റ് തന്ത്രങ്ങളും വികസിപ്പിക്കണമെന്ന് റാവു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: