Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രിയങ്ക ഗാന്ധിയുടെ പിന്തുണയോടെ നീറ്റ് പരീക്ഷയെ വിമര്‍ശിച്ച ആയുഷി പട്ടേല്‍ കള്ളി; കോടതിയില്‍ സമര്‍പ്പിച്ചത് വ്യാജരേഖ; ആയുഷി പട്ടേലിനെതിരെ കോടതി

നീറ്റ് പരീക്ഷയെ വിവാദത്തിലാക്കി ഇല്ലാതാക്കുക എന്നത് ഇന്ത്യാമുന്നണിസഖ്യത്തിന്റെ അജണ്ടയാണോ എന്ന സംശയം ചിലര്‍ ഉയര്‍ത്തിയതിന് പിന്നാലെ ആയുഷി പട്ടേല്‍ എന്ന വിദ്യാര്‍ത്ഥി കോടതിയില്‍ നല്‍കിയ രേഖകള്‍ വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2024, 11:40 pm IST
in India

നീറ്റ് പരീക്ഷയെ വിമര്‍ശിച്ച് കോടതിയെ സമീപിച്ച ആയുഷി പട്ടേല്‍ എന്ന വിദ്യാര്‍ത്ഥിക്ക് പിന്തുണയുമായി ആദ്യമെത്തിയത് പ്രിയങ്കഗാന്ധിയാണ്. നീറ്റ് പരീക്ഷയെ വിവാദത്തിലാക്കി ഇല്ലാതാക്കുക എന്നത് ഇന്ത്യാമുന്നണിസഖ്യത്തിന്റെ അജണ്ടയാണോ എന്ന സംശയം ചിലര്‍ ഉയര്‍ത്തിയതിന് പിന്നാലെ ആയുഷി പട്ടേല്‍ എന്ന വിദ്യാര്‍ത്ഥി കോടതിയില്‍ നല്‍കിയ രേഖകള്‍ വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

ഇതോടെ പ്രിയങ്കാഗാന്ധിയ്‌ക്കും മുഖം നഷ്ടപ്പെട്ടിരിക്കുകയാണ്. ഇതോടെ നീറ്റ് 2024 പരീക്ഷാഫലത്തിനെതിരെ ആയുഷി പട്ടേല്‍ നല്‍കിയ പരാതി അലഹബാദ് ഹൈക്കോടതി തള്ളിക്കളഞ്ഞു. ആയുഷി പട്ടേല്‍ തന്റെ പരാതി തെളിയിക്കാന്‍ നല്‍കിയത് വ്യാജരേഖകളാണ് എന്ന് തെളിഞ്ഞതോടെയാണ് കോടതിയുടെ ഈ നടപടി.

മാത്രമല്ല, ആയുഷി പട്ടേലിനെതിരെ നിയമനടപടികളുമായി നീങ്ങാന്‍ നീറ്റ് പരീക്ഷാ സംഘാടകരായ എന്‍ടിഎയ്‌ക്ക് അലഹബാദ് ഹൈക്കോടതി അനുമതി നല്‍കിയിരിക്കുകയാണ്. ഇത് പ്രിയങ്ക ഗാന്ധിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കും.

കീറിയ ഒഎംആര്‍ ഷീറ്റ് കാരണം നീറ്റ് പരീക്ഷ സംഘടിപ്പിക്കുന്ന നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) തന്റെ ഫലം പ്രഖ്യാപിക്കുന്നതില്‍ പരാജയപ്പെട്ടു എന്നതായിരുന്നു ആയുഷി പട്ടേലിന്റെ പരാതി. ഉത്തരക്കടലാസില്‍ അടയാളപ്പെടുത്തിയത് കണക്കിലെടുത്താല്‍ തനിക്ക് 715 മാര്‍ക്ക് കിട്ടേണ്ടതാണെന്നും ആയുഷി പട്ടേല്‍ അവകാശവാദം ഉന്നയിച്ചിരുന്നു. പക്ഷെ തനിക്ക് മറ്റൊരു അപേക്ഷ നമ്പര്‍ പ്രകാരം 335. മാര്‍ക്കേ ലഭിച്ചുള്ളൂ എന്നും ആയുഷി പട്ടേല്‍ കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ പറഞ്ഞിരുന്നു. സമൂഹമാധ്യമങ്ങളില്‍ തന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ആയുഷി പട്ടേല്‍ ഈ പരാതി ഉന്നയിച്ചത്. എന്‍ടിഎയുടെ സദ് കീര്‍ത്തിയെ കളങ്കപ്പെടുത്തുന്നതായിരുന്നു ഈ വീഡിയോ. ആയുഷി പട്ടേലിന് പിന്തുണ അര്‍പ്പിച്ച് പ്രിയങ്ക ഗാന്ധിയും എന്‍ടിഎയ്‌ക്കും മോദി സര്‍ക്കാരിനും നീറ്റ് പരീക്ഷയുടെ നടത്തിപ്പിനും എതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. ഇതോടെ 2024ലെ നീറ്റ് യുജി പരീക്ഷ താളം തെറ്റിയ ഒന്നാണെന്ന വിമര്‍ശനം ശക്തമായി. തന്റെ ഉത്തരക്കടലാസ് എന്‍ടിഎ നേരിട്ട് പരിശോധിച്ച് വിലയിരുത്തണമെന്നും ആയുഷി പട്ടേല്‍ ആവശ്യപ്പെട്ടിരുന്നു. എന്‍ടിഎയ്‌ക്കെതിരെ അന്വേഷണവും 2024 നീറ്റ് യുജി പരീക്ഷ റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലുള്ള പ്രവേശനം നിര്‍ത്തിവെയ്‌ക്കാനും ആയുഷി പട്ടേല്‍ ആവശ്യമുന്നയിച്ചിരുന്നു. രാഹുല്‍ ഗാന്ധിയും ഈ വിവാദത്തിലേക്ക് ചാടിവീണിരുന്നു.

എന്നാല്‍ കോടതി നിര്‍ദേശപ്രകാരം എന്‍ടിഎ ആയുഷി പട്ടേലിന്റെ ഒറിജിനല്‍ ഒഎംആര്‍ ഷീറ്റ് ഹാജരാക്കി. ഇതില്‍ ആയുഷി അവകാശപ്പെട്ടതുപോലെ കീറല്‍ ഒന്നും ഇല്ലായിരുന്നു. ഇതോടെ ആയുഷി കോടതിയില്‍ ഹാജരാക്കിയ കീറല്‍ ഉള്ള ഒഎംആര്‍ ഷീറ്റ് വ്യാജരേഖയാണെന്ന് തെളിഞ്ഞു. ഇതോടെ ആയുഷി പട്ടേലിനെതിരെ നിയമനടപടിക്കുള്ള അനുമതി അലഹബാദ് ഹൈക്കോടതി നല്‍കിയിരിക്കുകയാണ്. “പരാതിക്കാരി വ്യാജരേഖയാണ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇനി പരാതിക്കാരിക്കെതിരെ നിയമനടപടിയെടുക്കുന്നതില്‍ നിന്നും എന്‍ടിഎയെ വിലക്കാന്‍ കോടതിക്കാവില്ല”- ഹൈക്കോടതി പറഞ്ഞു. ഇതോടെ ആയുഷിയെ പിന്തുണച്ച് ആഞ്ഞടിച്ച പ്രിയങ്ക ഗാന്ധിയും വെട്ടിലായി. വസ്തുതകള്‍ സ്ഥിരീകരിക്കാതെ മോദിയെ വിമര്‍ശിക്കാന്‍ എന്തിലും ഏതിലും എടുത്തുചാടുന്ന പക്വതയില്ലാത്ത ഗാന്ധി കുടുംബത്തിലെ പുതുമുറക്കാരുടെ വിവരമില്ലായ്‌മ കൂടി പുറത്തായിരിക്കുന്നു. ഇതോടെ നീറ്റ് പരീക്ഷയെ വെടക്കാക്കി ഇല്ലാതാക്കാന്‍ ഇന്ത്യാ മുന്നണി ആസൂത്രിത ശ്രമം നടത്തുന്നോ എന്ന സംശയം ബലപ്പെടുകയാണ്. നീറ്റ് പരീക്ഷ ഇല്ലാതാക്കാന്‍ തമിഴ്നാട്ടിലെ ഡിഎംകെ സര്‍ക്കാരും മുഖ്യമന്ത്രി സ്റ്റാലിനും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിയമയുദ്ധം നടത്തുകയാണ്.

എന്തായാലും ആയുഷി പട്ടേലിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് എന്‍ടിഎ അറിയിച്ചു. ഈ പരാതി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന ആയുഷി പട്ടേലിന്റെ അഭിഭാഷകന്റെ വാദം ഹൈക്കോടതി അംഗീകരിച്ചു.

Tags: Fake documentsPriyanka GandhiAllahabad Highcourtneet examNTAAyushi PatelNEET controversy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)
Kerala

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

Kerala

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

Kerala

ഒരു കൊല്ലം കൊള്ളാവുന്ന കല്ല് തപ്പി നടന്നു, ഒന്നര കൊല്ലം രാഹുലിനേയും: ദുരന്തബാധിതര്‍ക്കായി വീടുകള്‍ക്ക് തറക്കല്ലിട്ടതിനെ പരിഹസിച്ച് ശിവൻകുട്ടി

India

ആസാമില്‍ വ്യാജ പ്രചരണവുമായി പ്രിയങ്ക: പൊളിച്ചടുക്കി ബിജെപി

Kerala

വ്യക്തിഹത്യക്കും ഭീഷണിപ്പെടുത്താനും ശ്രമം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തന്‍ ഫെന്നി നൈനാനെതിരെ പ്രിയങ്ക ഗാന്ധിക്ക് പരാതി നല്‍കി അതിജീവിത

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.