ഹരിയാന സംസ്ഥാനം രൂപീകരിക്കപ്പെട്ടത് 1966ലാണ്. അന്ന് മുതല്‍ ഹരിയാന രാഷ്ട്രീയം ചുറ്റിക്കറങ്ങിയത് മൂന്ന് ലാല്‍മാരുടെ ചുറ്റുമാണ്. അവരാണ് ഭജന്‍ലാല്‍, ബന്‍സിലാല്‍, ദേവിലാല്‍ എന്നിവര്‍. കൗശലക്കാരായ നേതാക്കള്‍. മൂവരും കോണ്‍ഗ്രസിന്റെ ആസ്ഥാനകുലപതികള്. കേരളത്തിലെ കരുണാകരനും ആന്റണിയും ഒക്കെ പോലെ. ഇപ്പോഴിതാല് ഈ സുപ്രധാന കോണ്‍ഗ്രസ് കുടുംബത്തില്‍ അനന്തരതലമുറക്കാര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറുകയാണ്.
ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത ഹരിയാനയില്‍ കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിങ്ങ് ഹുഡയും മകന് ദീപക് സിങ്ങ് ഹുഡയും ഗാന്ധി കുടുംബത്തേക്കാള്‍ ശക്തരാണ്. ഇവര്‍ക്ക് പിന്നിലാണ് ഹരിയാനയിലെ പ്രധാനശക്തികളായ ജാട്ട് സമുദായക്കാര്‍ അണിനിരക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ബന്‍സിലാലിന്റെ മരുമകളും അഞ്ച് തവണ കോണ്‍ഗ്രസ് എംഎല്‍എ ആയ കിരണ്‍ ചൗധരിയും അവരുടെ മകള്‍ മുന്‍ എംപി ശ്രുതി ചൗധരിയും ബുധനാഴ്ച ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്.
ദല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുന്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ സംബന്ധിച്ചു. ഇത് ബിജെപിയ്ക്ക് ഹരിയാനയില്‍ വീണ്ടും ഉണര്‍വ്വേകിയിരിക്കുകയാണ്. ഇക്കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഏതാനും സീറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപി മുഖ്യമന്ത്രിയായ മനോഹര്‍ ലാല്‍ ഖട്ടാറിനെ മഖ്യമന്ത്രിസ്ഥാനത്ത് നിന്നും മാറ്റിയെങ്കിലും വിചാരിച്ച ഗുണം കിട്ടിയില്ല. എന്നാല്‍ കിരണ്‍ ചൗധരിയും മകളും എത്തിയത് പുതിയ മുന്നേറ്റത്തിന് വഴിയൊരുക്കും.
മൂന്ന് മാസം മുന്‍പ് മുന്‍ ഉപപ്രധാനമന്ത്രിയായ ദേവിലാലിന്റെ മകന് രഞ്ജിത് സിങ്ങ് ചൗട്ടാല ബിജെപിയില്‍ ചേര്‍ന്നിരുന്നു. ബിജെപിയില്‍ നിന്നും തെറ്റിപ്പിരിഞ്ഞ ഐഎന്‍എല്‍ഡി നേതാവ് ഓം പ്രകാശ് ചൗട്ടാലയുടെ സഹോദരനാണ് ഇയാള്‍.
ഒരു വര്‍ഷം മുന്‍പ് ഭജന്‍ലാലിന്റെ ഇളയ മകന് കുല്‍ദീപ് ബിഷ്ണോയിയും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. കുല്‍ദീപിന്റെ മകന് ഭവ്യയും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: