കൊച്ചി: സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും കാമ്പസുകളിലും ആര്‍.ടി.ഐ (വിവരാവകാശം) ക്ലബ്ബുകള്‍ തുടങ്ങുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ.എ.എ ഹക്കിം പറഞ്ഞു. സംസ്ഥാന വിവരാവകാശ കമ്മീഷനുമായി സഹകരിച്ച് തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ കൊമേഴ്‌സ് വിഭാഗത്തില്‍ ആരംഭിച്ച വിവരാവകാശ ക്ലബ്ബിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തില്‍ അഴിമതി കണ്ടാല്‍ പ്രതികരിക്കാനുളള യുവാക്കളുടെ വാസന കേവലം ന്യൂമീഡിയ പ്രതികരണങ്ങളായി മാത്രം അവസാനിക്കരുതെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെയും സമൂഹത്തിന്റെയും ആരോഗ്യകരമായ വളര്‍ച്ചയ്‌ക്ക് അധികാര കേന്ദ്രങ്ങളെ അസ്വസ്ഥമാക്കുന്ന സക്രിയ യുവത്വത്തിന് ആര്‍.ടി.ഐ ആക്ടിനെ പരമാവധി പ്രയോജനപ്പെടുത്താനാകും.
കോളേജുകളില്‍ പഠിപ്പിക്കാന്‍ വരുന്ന അധ്യാപകര്‍, പരീക്ഷാ പേപ്പറുകള്‍ വാല്യുവേഷന്‍ നടത്തുന്നവര്‍ തുടങ്ങിയവരുടെ യോഗ്യതയും അതിന് അവലംബിക്കുന്ന മാര്‍ഗങ്ങളും കുട്ടികള്‍ക്ക് അറിയാന്‍ അവകാശമുണ്ട്. നിയമന ഇന്റര്‍വ്യൂവിന് വരുന്ന ബോര്‍ഡ് അംഗങ്ങള്‍, അവര്‍ മാര്‍ക്കിടുന്ന സ്‌കോര്‍ഷീറ്റ്. ഓരോ സെഗ്മെന്റിലും ഉദ്യോഗാര്‍ത്ഥികള്‍ക്ക് /വിദ്യാര്‍ത്ഥിക്ക് നല്‍കുന്ന മാര്‍ക്കിന്റെ ഇനം തിരിച്ച വിവരം, ഉത്തരപേപ്പര്‍ കാണാനുളള അവകാശം എന്നിവയെല്ലാം സംരക്ഷിക്കപ്പെടാന്‍ ആര്‍ടിഐ നിയമത്തില്‍ വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ അവബോധമുളളവരായിരിക്കണമെന്ന് വിവരാവകാശ കമ്മീഷണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: