പേഴ്സ്യയിലെ ഗുറിഡ് വംശത്തിലെ തുര്‍ക്കി-അഫ്ഗാന്‍ സൈനിക ജനറലാണ് മുഹമ്മദ് ബക്തിയാര്‍ ഖില്‍ജി എന്ന ഇസ്ലാമികആക്രമണകാരി. മറ്റ് പല ഇസ്ലാമിക വംശം പോലെത്തന്നെയായിരുന്നു ഗുറിഡ് രാജവംശവും. ഇസ്ലാമിനെ പ്രചരിപ്പിക്കുകയും ഇസ്ലാമികമല്ലാത്ത സംസ്കാരത്തെയും പഠനകേന്ദ്രങ്ങളെയും നശിപ്പിക്കുകയും ചെയ്യുക എന്നത് ഇവരുടെ ദൗത്യമായിരുന്നു. ഭാരതത്തിലെ തദ്ദേശീയ മതത്തെയും സാംസ്കാരികത്തനിമയും നശിപ്പിക്കുക എന്നത് മുഹമ്മദ് ബക്തിയാര്‍ ഖില്‍ജി എന്ന വൈദേശിക അക്രമിയുടെ പടയോട്ടത്തിന്റെ ലക്ഷ്യമായിരുന്നു.
ബംഗാളിനെ കീഴടക്കി കുറച്ചുകാലം ഭരിച്ച ഗുറിഡ് വംശം മുഹമ്മദ് ബക്തിയാര്‍ ഖില്‍ജിയുടെ നേതൃത്വത്തില്‍ നളന്ദ പഠന കേന്ദ്രത്തെ കത്തിച്ച് ചാമ്പലാക്കുകയായിരുന്നു. ബീഹാറിലെ മഗധില്‍ തന്ത്രപ്രധാനസ്ഥലത്തായിരുന്നു നളന്ദ സ്ഥിതിചെയ്തിരുന്നത്.
ബുദ്ധിസ്റ്റുകളുടെ പ്രമുഖ പഠന, സാംസ്കാരിക കേന്ദ്രമെന്ന നിലയില്‍ നളന്ദ സര്‍വ്വകലാശാലയ്‌ക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. നളന്ദയെ നശിപ്പിച്ചത് ഗുറിഡ് ഇസ്ലാമിക വംശത്തിന്റെ കീഴടക്കലിന്റെയും വടക്കേയിന്ത്യയിലെ തദ്ദേശീയ സംസ്കാരത്തിന് മേലുള്ള ആധിപത്യത്തിന്റെയും പ്രതീകമായി.
വിശ്വഗുരു എന്ന നിലയിലുള്ള ഭാരതത്തിന്റെ പ്രതീകമായിരുന്നു നളന്ദ സര്‍വ്വകലാശാല. ഇന്ത്യ, ചൈന, ജപ്പാന്‍ മറ്റ് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അധ്യാപകരും വിദ്യാര്‍ത്ഥികളും നളന്ദയില്‍ താമസിച്ച് പഠിക്കുകയും പഠിപ്പിക്കുകയും െയ്തിരുന്നു.
ഏഷ്യയില്‍ മറ്റിടങ്ങളില്‍ പഠനകേന്ദ്രങ്ങള്‍ ഉയര്‍ന്ന് വരുന്നതിന് നളന്ദ പ്രചോദനമായി. ഒട്ടേറെ അമൂല്യഗ്രന്ഥങ്ങള്‍ തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം നശിച്ചു. ഗുപ്ത സാമ്രാജ്യത്തിലെ കുമാര്‍ ഗുപ്ത ഒന്നാമനാണ് അഞ്ചാം നൂറ്റാണ്ടില്‍ നളന്ദ സ്ഥാപിച്ചത്. കനോജിലെ ഹര്‍ഷവര്‍ധനരാജാവും പാലാ ഭരണാധികാരികളും നളന്ദയെ പുഷ്ടിപ്പെടുത്തി. പക്ഷെ ഈ നളന്ദയിലെ സന്യാസി മഠം മൊഹമ്മദ് ബക്തിയാര്‍ ഖില്‍ജി തകര്‍ത്തു. നളന്ദയുടെ വിശാലമായ ലൈബ്രറി ഖില്‍ജിയും അനുചരന്മാരും കത്തിച്ച് ചാമ്പലാക്കി. ഇസ്ലാമിന് എതിരായേക്കാവുന്ന സംസ്കാരത്തെ കത്തിച്ച് ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. ബുധനാഴ്ച നളന്ദയുടെ പുതിയ പഠനകേന്ദ്രം ഉദ്ഘാടനം ചെയ്ത മോദി പഴയ നളന്ദയുടെ നാശത്തിന്റെ ശേഷിപ്പുകള്‍ നോക്കിക്കണ്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: