തലശ്ശേരി: കതിരൂര്‍ പഞ്ചായത്ത് ഓഫീസും സിപിഎം ഓഫീസും സ്ഥിതി ചെയ്യുന്ന കൊടക്കളത്ത് ആള്‍താമസമില്ലാത്ത പരേതനായ കോണ്‍ഗ്രസ് മോഹനന് എന്ന ആളുടെ വീട്ടില്‍ തേങ്ങയെടുക്കാനായി പോയ വേലായുധന് (86) എന്ന വയോധികന് ആപറമ്പില്‍ സൂക്ഷിച്ചിരുന്ന ബോംബ ് അറിയാതെ എടുത്തപ്പോള്‍ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് ആവശ്യപ്പെട്ടു.
സിപിഎമ്മിന്റെ ശക്തികേന്ദ്രമാണ് ഈ പ്രദേശം. നിരവധി ക്രിമിനലുകളുടെ വിഹാര കേന്ദ്രമാണ്. രാത്രികാലങ്ങളില്‍ പലപ്പോഴും അതുവഴി പോകുന്ന ആളുകള്‍ക്ക് പോലും ഭയത്തോടുകൂടി പോകേണ്ട അവസ്ഥയാണ്.
കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് മൂടാട് എന്ന സ്ഥലത്ത് ക്ഷേത്രത്തില്‍ ഉത്സവത്തോടനുന്ധിച്ചു പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരെ ഈ ക്രിമിനല്‍ സംഘം വെട്ടി പ്പരിക്കേല്പിച്ചിട്ടുണ്ട്. നായനാര്‍ റോഡിലെ തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിലെ കുട്ടികളടക്കം പലപ്പോഴും ഈ വഴി പോകുമ്പോള്‍ അവരുടെ വാഹനം തടഞ്ഞു നിര്‍ത്തുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന സാഹചര്യമുണ്ട്. മറ്റുള്ളവര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യമില്ലാത്ത പ്രദേശമാണ് സിപിഎം ക്രിമിനലുകളുടെ ഈ താവളം. അവിടെ ബോംബ് നിര്‍മിച്ച് സൂക്ഷിച്ച സ്ഥലത്താണ് വയോധികന് തേങ്ങ ശേഖരിക്കാന്‍ പോയത്. ഈ മരണത്തിനു സിപിഎമ്മാണ് ഉത്തരവാദി. കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് തിരഞ്ഞെടുപ്പ് സമയത്ത് പാനൂരിനടുത്ത് ബോംബ് പൊട്ടി ഒരാള്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം നമ്മുടെ നാട് മുഴുവന്‍ ചര്‍ച്ച ചെയ്തതാണ് എന്നിട്ടുപോലും സിപിഎം ഈ ബോബു രാഷ്ട്രീയത്തില്‍നിന്നും പിന്തിരിഞ്ഞിട്ടില്ല. സിപിഎം വലിയൊരു അക്രമത്തിനു കോപ്പു കൂട്ടുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സിപിഎം സമാധാനം ആഗ്രഹിക്കുന്നില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ വയോധികന്റെ മരണം എന്ന് ഹരിദാസന് ചൂണ്ടിക്കാട്ടി. ഇതിനുത്തരവാദിയായ സിപിഎം പൊതുസമൂഹത്തോട് മാപ്പു പറയണം. സിപിഎം കേന്ദ്രങ്ങളില്‍ ബോംബ് നിര്‍മ്മിക്കുകയും സംഭരിച്ചുവെക്കുകയും ചെയ്യുന്ന സ്ഥലങ്ങളില്‍ പൊലീസിന് പരാതി നല്കിയാല് പോലും റെയ്ഡ് നടത്താനുള്ള നടപടികള്‍ ഭരണകൂടം സ്വീകരിക്കുന്നില്ല കൊടക്കളത്തെ സിപിഎം ക്രിമിനലുകള്‍ക്കെതിരെ എത്രയോ പരാതികള്‍ ധര്‍മ്മടം പോലീസ് സ്റ്റേഷനില്‍ പലരും നല്‍കിയിട്ടുണ്ടെങ്കിലും അതിലൊന്നും നടപടിയെടുക്കാന്‍ പോലീസ് ഇതേവരെ തയ്യാറായിട്ടില്ല. പോലീസ് ഇവര്‍ക്കുവേണ്ടുന്ന എല്ലാ ഒത്താശയും ചെയ്തുകൊടുത്ത് തീര്‍ത്തും പക്ഷപാതപരമായി പെരുമാറുകയാണ്, പൊതുസമൂഹത്തിനു സുരക്ഷ ഒരുക്കുന്നില്ല.
സിപിഎം കേന്ദ്രങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നില്ല. അവരുടെ ഒരുപറ്റം നേതാക്കന്മാര് എങ്ങിനെയെങ്കിലും സമാധാനാന്തരീക്ഷം തകര്‍ക്കുന്നതിന് കച്ചകെട്ടിയിറങ്ങിയിട്ടുണ്ട്. വലിയരീതിയിലുള്ള ഗൂഢാലോചന ഇതിന്റെ പിന്നിലുണ്ട്. പോലീസ് ഏകപക്ഷീയമായി ഭരണ പക്ഷത്തിന്റെ റാന്‍ മൂളികളായി മാറിയത് കൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്.
നിഷ്പക്ഷമായ രീതിയില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തി ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ഹരിദാസ് പ്രസ്ഥാവന യില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: