ന്യൂദല്‍ഹി: പുരി ജഗന്നാഥക്ഷേത്രത്തിലെ രത്നഭണ്ഡാരം ജൂലായ് എട്ടിന് തുറക്കും. 1978ന് ശേഷം ഇതാദ്യമായാണ് വീണ്ടും രത്നഭണ്ഡാരം തുറക്കുന്നത്.
ക്ഷേത്രത്തിന്റെ ശ്രീകോവിലിനടുത്താണ് രത്നഭണ്ഡാരം സ്ഥിതിചെയ്യുന്നത്. അമൂല്യമായ ഒട്ടേറെ രത്നങ്ങള്‍, സ്വര്‍ണ്ണാഭരണങ്ങള്‍, വെള്ളി എന്നിവ ഈ ഭണ്ഡാരത്തില് ഉള്ളതായി കരുതുന്നു. അമൂല്യമായ ഒട്ടേറെ രത്നങ്ങള്‍, സ്വര്‍ണ്ണാഭരണങ്ങള്‍, വെള്ളി എന്നിവ ഈ ഭണ്ഡാരത്തില് ഉള്ളതായി കരുതുന്നു. രത്നഭണ്ഡാരം തുറന്ന് അതിലെ വസ്തുക്കള്‍ വിശദമായി തിട്ടപ്പെടുത്തുകയാണ് ലക്ഷ്യം. ക്ഷേത്രത്തിന്റെ പ്രധാനകമ്മിറ്റിയുടെയും മേല്‍നോട്ടത്തിലായിരിക്കും രത്നഭണ്ഡാരത്തിലെ സ്വത്ത് എണ്ണിത്തിട്ടപ്പെടുത്തുക.
പുരി ജഗന്നാഥക്ഷേത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഭാഗമായാണ് രത്നഭണ്ഡാരം കണക്കാക്കപ്പെടുന്നത്. “2018ലെ റിപ്പോര്‍ട്ട് പ്രകാരം ഈ രത്നഭണ്ഡാരം നിരീക്ഷിച്ചിരുന്നു. അതിന്റെ ചില കല്ലുകള്‍ ഇളകിപ്പോയിരുന്നു. ചിലയിടങ്ങളില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മഴവെള്ളം ഈ വിള്ളലുകളിലൂടെ രത്നഭണ്ഡാറിനുള്ളിലേക്ക് കടക്കുന്നുണ്ട്. .”- പുരി സര്‍ക്കിളിലെ പുരാവസ്തുവകുപ്പ് സൂപ്രണ്ട് ഡി.ബി. ഗര്നായക് പറയുന്നു.
അമൂല്യസ്വത്തുക്കളുടെ രത്നഭണ്ഡാരം
പുരി ജഗന്നാഥക്ഷേത്രത്തിലെ രത്നഭണ്ഡാരത്തിന് രണ്ട് അറകളുണ്ട്. ഇന്നര്‍ ചേംബറും (ഉള്ളിലെ അറ) ഔട്ടര്‍ ചേംബറും (പുറത്തെ അറ). ഇതില്‍ പുറത്തെ അറ പുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവദിനത്തില്‍ മുഖ്യപുരോഹിതന്‍ തുറന്ന് അതിലെ ആഭരണങ്ങളെല്ലാം പുറത്തെടുക്കാറുണ്ട്. ഉള്ളിലെ അറയ്ക്ക് രണ്ട് ഭാഗങ്ങളുണ്ട്. ഇത് 1978 മെയ് 13 മുതല്‍ ജൂലായ് 23 വരെയാണ് തുറന്ന് അതിലെ ആഭരണങ്ങളുടെയും രത്നങ്ങളുടെയും ലിസ്റ്റ് തയ്യാറാക്കിയത്. 1985ലും ഈ അറ തുറന്നെങ്കിലും കൂടുതലായി പരിശോധനകള്‍ നടത്തിയില്ല.
രത്നഭണ്ഡാരത്തിലെ ഉള്ളറയുടെ താക്കോല്‍ നഷ്ടപ്പെടുന്നു
അമൂല്യസ്വത്തുക്കളുടെ ഉറവിടമായി കരുതുന്ന രത്നഭണ്ഡാരത്തിലെ ഉള്ളറയുടെ താക്കോല്‍ നഷ്ടപ്പെട്ടു എന്ന വാര്‍ത്ത ഇതിനുള്ളില്‍ പുറത്തുവന്നത് ഞെട്ടലോടെയാണ് ഭക്തസമൂഹം ശ്രവിച്ചത്. ഇതേ തുടര്‍ന്ന് 2018 ഏപ്രില്‍ 4ന് 16 അംഗസംഘം രത്നഭണ്ഡാരത്തില്‍ പരിശോധനയ്ക്കായി കടന്നു. രത്നഭണ്ഡാരത്തിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കുകയായിരുന്നു ലക്ഷ്യം. ഒരു ഇരുമ്പു ഗ്രില്ലിന് പുറത്ത് നിന്നും സെര്‍ച്ച് ലൈറ്റ് ഉപയോഗിച്ചാണ് അന്ന് ഉള്ളറ പരിശോധിച്ചത്. പിന്നീട് പുരി ജില്ലാ ഭരണകൂടം ഒരു ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ലഭിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ധാരാളം ആരോപണപ്രത്യാരോപണങ്ങള്‍ ഉയര്‍ന്ന് അന്തരീക്ഷം വഷളായി.
പിന്നീട് ഒഡിഷ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം അന്നത്തെ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജെഡി സര്‍ക്കാര്‍ 12അംഗ സമിതിയെ നിയോഗിച്ചു. റിട്ട. സുപ്രീംകോടതി ജസ്റ്റിസ് അരിജിത് പസായത്തിന്റെ നേതൃത്വത്തില്‍ ഈ സമിതി ഉള്ളിലെ അറയിലെ സ്വര്‍ണ്ണാവജ്രാഭരണങ്ങളുടെ കണക്കെടുത്ത് ലിസ്റ്റ് തയ്യാറാക്കും. അതാണ് ജൂലായ് എട്ടിന് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: