ന്യൂഡല്‍ഹി: നിലവിലുള്ള എല്ലാ മത, ജീവകാരുണ്യ സ്ഥാപനങ്ങള്‍ക്കും രജിസ്ട്രേഷന് ഈ മാസം 30 വരെ അപേക്ഷ കൊടുക്കാം. പുതിയ ചട്ടപ്രകാരമുള്ള രജിസ്ട്രേഷന് ഇല്ലെങ്കില്‍ അവയ്ക്ക് നികുതി ഇളവു ലഭിക്കില്ല.
2021- 22 സാമ്പത്തിക വര്‍ഷം മുതല്‍ മതധര്‍മ്മ സ്ഥാപനങ്ങള്‍ രജിസ്ട്രേഷന് പുതുക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടും നിരവധി സ്ഥാപനങ്ങള്‍ അതിനു തയ്യാറായിട്ടില്ല. മുന്‍പ് രണ്ടു തവണ സമയം നീട്ടി കൊടുത്തിരുന്നു. എന്നിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആദായനികുതി വകുപ്പ് 30 വരെ അവസരം നല്‍കിയിരിക്കുന്നത്. രജിസ്ട്രേഷന് ഇല്ലാത്ത സ്ഥാപനങ്ങളും ആദ്യമായി രജിസ്ട്രേഷന് അപേക്ഷിക്കുന്നവരും ഇതിനകം രജിസ്ട്രേഷന് അപേക്ഷ കൊടുക്കണം.
2021- 22 സാമ്പത്തിക വര്‍ഷം മുതല്‍ രജിസ്ട്രേഷന് കാലാവധി അഞ്ചുവര്‍ഷമായി ചുരുക്കിയിട്ടുണ്ട്. ട്രസ്റ്റ്, സൊസൈറ്റി, ലാഭമില്ലാതെ കമ്പനി തുടങ്ങിയ ഗണത്തില്‍പെടുന്ന വിവിധ മത ജീവകാരുണ്യ സ്ഥാപനങ്ങള്‍ക്കും എന്‍ജിഒകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി ആദായനികുതി നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ അനുസരിച്ച് രജിസ്ട്രേഷന് എടുക്കാത്ത പക്ഷം നികുതിയിളവിന് പരിഗണിക്കില്ല. ജീവകാരുണ്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ച് ആറുമാസത്തിനുള്ളില്‍ അന്തിമ രജിസ്ട്രേഷനായി അപേക്ഷിക്കണമെന്നാണ് ചട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: