കൊച്ചി: സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ച പണം തിരികെ ലഭിച്ചില്ലെന്ന പരാതിയുമായി ഹൈക്കോടതിയുടെ പരിഗണനയിലുള്ളത് 40 ലേറെ ഹര്‍ജികള്‍. ഇതില്‍ 2021 മുതലുള്ള കേസുകളും ഉള്‍പ്പെടും. ഈ കേസുകള്‍ പരിഗണിക്കവെ സഹകരണ ബാങ്കുകളുടെ നിലപാട് ഹൈക്കോടതി തേടി.
നിക്ഷേപം തിരികെ നല്‍കാന്‍ അധികൃതര്‍ മാര്‍ഗം ഉണ്ടാക്കിയില്ലെങ്കില്‍ സഹകരണ ബാങ്കിംഗ് മേഖലയിലെ വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമാകുമെന്നും സംസ്ഥാനത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പു നല്‍കി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ക്രിയാത്മക നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചു. കോടതിയുടെ അഭിപ്രായത്തോട് യോജിക്കുന്നതായും സര്‍ക്കാര്‍ നടപടിയെടുക്കുന്നുണ്ടെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അറിയിച്ചു. തുടര്‍ന്ന് നടപടിയെ കുറിച്ച് അറിയിക്കാന്‍ സര്‍ക്കാര്‍ ഒരാഴ്ച സമയം തേടി. 25 കോടി രൂപ നിക്ഷേപകര്‍ക്ക് മടക്കി നല്‍കിയതായി കിഴതടിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: