Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

ഇനി വാഹനം പാര്‍ക്ക് ചെയ്യാന്‍ പേടിക്കേണ്ട; പാര്‍ക്കിംഗ് ബ്രേക്ക് വാണിംഗ് സംവിധാനവുമായി ഒരു വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2024, 01:25 am IST
in Automobile
ഹാന്‍ഡ് ബ്രേക്ക് ഇടണമെന്ന് ഡ്രൈവറെ ഓര്‍മപ്പെടുത്തുന്ന ഓഡിയോ വാണിംഗ് സിസ്റ്റം വാഹനത്തില്‍ പ്രവര്‍ത്തനക്ഷമമാക്കുന്ന എംവിഐ എന്‍.കെ. ദീപുവും അടിമാലിയിലെ വര്‍ക്ക്‌ഷോപ്പ് ഉടമയും.

ഹാന്‍ഡ് ബ്രേക്ക് ഇടണമെന്ന് ഡ്രൈവറെ ഓര്‍മപ്പെടുത്തുന്ന ഓഡിയോ വാണിംഗ് സിസ്റ്റം വാഹനത്തില്‍ പ്രവര്‍ത്തനക്ഷമമാക്കുന്ന എംവിഐ എന്‍.കെ. ദീപുവും അടിമാലിയിലെ വര്‍ക്ക്‌ഷോപ്പ് ഉടമയും.

അടിമാലി: നിര്‍ത്തിയിട്ട വാഹനം തനിയെ ഉരുണ്ട് അപകടം സംഭവിക്കുന്നത് നിത്യ സംഭവമായ നമ്മുടെ നാട്ടില്‍ അതിന് പ്രതിവിധിയുമായി ഒരു വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍.

അടിമാലി സബ് ആര്‍.ടി. ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.കെ. ദീപുവും സുഹൃത്തുക്കളും ചേര്‍ന്നാണ് പാര്‍ക്കിംഗ് ബ്രേക്ക് എന്ന നൂതന സംവിധാനം വികസിപ്പിച്ചത്. ഹാന്‍ഡ് ബ്രേക്ക് ഇടാതെ വാഹനം നിര്‍ത്തിയിട്ടാല്‍, പ്രത്യേകിച്ചും ചരിവുള്ള പ്രദേശങ്ങളില്‍, വാഹനം ഉരുണ്ട് പോയി അപകടം സംഭവിക്കാന്‍ സാധ്യതയേറെയാണ്.

ഹാന്‍ഡ് ബ്രേക്ക് റിലീസ് ചെയ്യാതെ വാഹനം ഓടിക്കാന്‍ ശ്രമിച്ചാല്‍ വാണിംഗ് നല്‍കുന്ന സംവിധാനം എല്ലാ വാഹനത്തിലുമുണ്ട്. എന്നാല്‍ ഹാന്‍ഡ് ബ്രേക്ക് മുകളിലേക്ക് വലിച്ച് പ്രവര്‍ത്തനക്ഷമമാക്കാതെ ഡ്രൈവര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിയാല്‍ വാണിംഗ് നല്‍കുന്ന സംവിധാനം ഒരു വാഹനത്തിനും ഘടിപ്പിച്ചിട്ടുള്ളതായി കാണുന്നില്ല. അത്തരം ഒരു സംവിധാനം ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ പല അപകടങ്ങളും ഒഴിവാകുമായിരുന്നേനെ എന്നുള്ള ഒരു ആശയത്തില്‍ നിന്നാണ് ഈ പുതിയ സംവിധാനം ഉടലെടുത്തത്.

ഈ സംവിധാനത്തില്‍ ഹാന്‍ഡ് ബ്രേക്ക് ഇടാതെ ഡ്രൈവര്‍ വാഹനത്തിന്റെ ഡോര്‍ തുറന്ന് ഇറങ്ങാന്‍ ശ്രമിച്ചാല്‍ ഹാന്‍ഡ് ബ്രേക്ക് ഇടണമെന്ന് ഡ്രൈവറെ ഓര്‍മപ്പെടുത്തുന്ന ഒരു ഓഡിയോ വാണിംഗ് സിസ്റ്റം വാഹനത്തില്‍ പ്രവര്‍ത്തനക്ഷമമാകും. ഡ്രൈവര്‍ വാഹനത്തിന്റെ ഹാന്‍ഡ് ബ്രേക്ക് മുകളിലേക്ക് വലിച്ച് പ്രവര്‍ത്തനക്ഷമമാക്കിയാല്‍ മാത്രമേ ഈ വാണിംഗ് നിലയ്‌ക്കുകയുള്ളു.

അതുകൊണ്ടുതന്നെ ചരിവുള്ള സ്ഥലങ്ങളില്‍ വാഹനം നിര്‍ത്തിയിട്ടാല്‍ ഉരുണ്ടുപോയി അപകടം ഉണ്ടാകുന്നത് തടയാന്‍ ഈ സംവിധാനം വഴി സാധ്യമാകും. ചില പാസഞ്ചര്‍ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ യാ ത്രക്കാര്‍ വാഹനത്തില്‍ ഉള്ളപ്പോള്‍ എയര്‍കണ്ടീഷന്‍ ഉണ്ടെങ്കില്‍ വാഹനം ഓഫ് ചെയ്യാതെ തന്നെ ഡ്രൈവര്‍ സീറ്റില്‍ നിന്നും പുറത്തിറങ്ങുന്ന സാഹചര്യങ്ങള്‍ സാധാരണയാണ്.

ചരിവുള്ള റോഡില്‍ വാഹനം നിര്‍ത്തിയിടുകയും ഡ്രൈവറുടെ അശ്രദ്ധകൊണ്ട് ഹാന്‍ഡ് ബ്രേക്ക് ഇടാതെയാണ് പുറത്തിറങ്ങുന്നതെങ്കില്‍ വലിയ അപകടം തന്നെ നടന്നേക്കാം. ഇതിനെല്ലാം ഒരു പരിഹാരമാണ് ഈ പുതിയ സംവിധാനം. ലളിത മായ പ്രക്രിയയിലൂടെ ഈ സംവിധാനം വാഹനങ്ങളില്‍ ഘടിപ്പിക്കാനാകുമെന്ന് ദീപു പറഞ്ഞു. ഒട്ടുമിക്ക വര്‍ക്ക്‌ഷോപ്പുകളിലും ഇതിനുള്ള സൗകര്യവും ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ട്.

പാര്‍ക്കിംഗ് ബ്രേക്ക് എന്ത്

വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ നിശ്ചലമായി നിലനിര്‍ത്താന്‍ സഹായിക്കുന്നതിനാണ് പാര്‍ക്കിംഗ് ബ്രേക്ക് സംവിധാനം.

ഹൈഡ്രോളിക് ബ്രേക്ക് സിസ്റ്റമുള്ള ഭൂരിഭാഗം വാഹനങ്ങളിലെയും പാര്‍ക്കിംഗ് ബ്രേക്ക് ഇപ്പോഴും പൂര്‍ണമായും മെക്കാനിക്കല്‍ ആണ്. പ്ലാറ്റ്‌ഫോമിലെ ഒരു ലിവര്‍ വലിക്കുന്നതിലൂടെ കേബിളുകള്‍ വാഹനത്തിന്റെ പിന്‍ചക്രത്തിലെ ബ്രേക്കിനെ പ്രവര്‍ത്തിപ്പിച്ച് ചലനരഹിതമാക്കുന്നു. ഇത്തരം പാര്‍ക്കിംഗ് ബ്രേക്കിന് മെക്കാനിക്കല്‍ സ്വഭാവം ആയത് കൊണ്ട് പ്രധാന ഹൈഡ്രോളിക് ബ്രേക് സിസ്റ്റം പരാജയപ്പെട്ടാലും, കുറഞ്ഞ വേഗതയിലാണെങ്കില്‍ വാഹനം സുരക്ഷിതമായി നിര്‍ത്താന്‍ ഡ്രൈവറെ സഹായിക്കുന്നു.

മാനുവല്‍ ട്രാന്‍സ്മിഷന്‍ വാഹനങ്ങള്‍ എപ്പോള്‍ നിര്‍ത്തിയിട്ടാലും, കയറ്റത്തിലാണെങ്കില്‍ ഫസ്റ്റ്ഗിയറിലും ഇറക്കത്തിലാണെങ്കില്‍ റിവേഴ് സ് ഗിയറിലും ഇടുകയും ഒപ്പം തന്നെ ഹാന്‍ഡ് ബ്രേക്ക് ലിവര്‍ മുകളിലേക്ക് വലിച്ച് പാര്‍ക്കിംഗ് ബ്രേക്ക് പ്രവര്‍ത്തനക്ഷമമാക്കുകയും വേണം. ഗിയറില്‍ മാത്രം ഇട്ട് (പ്രത്യേകിച്ച് തേഡ്/ഫോര്‍ത്ത് ഗിയറുകളില്‍) പാര്‍ക്കിംഗ് ബ്രേക്ക് ഇടാതെ വാഹനം നിര്‍ത്തി യിടുന്നത് സുരക്ഷിതമായിരിക്കില്ല.

Tags: Kerala Motor Vehicle Departmentparking brake warning systemMotor Vehicle Inspector N.K. Deepu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനവുമായി മോട്ടോര്‍ വാഹന വകുപ്പ്

Kerala

കേന്ദ്ര മോട്ടോര്‍ വാഹനചട്ടലംഘനം: കേരളത്തില്‍ 15 വര്‍ഷം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ പൊളിക്കണമെന്ന വ്യവസ്ഥ തള്ളി 20 വര്‍ഷമെന്നാക്കി

Kerala

മണ്ഡല കാലത്തെ ചെക്ക് പോസ്റ്റ്; അയ്യപ്പ ഭക്തരോടുള്ള വെല്ലുവിളി: മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി

Kerala

മോട്ടോർ വാഹനവകുപ്പിന്റെ പേരിൽ വ്യാജസന്ദേശം; യുവതി തട്ടിയത് 9.90 ലക്ഷം രൂപ

Kerala

ഓപ്പറേഷന്‍ ‘ക്ലീന്‍ വീല്‍സ്’:കൈക്കൂലി യുപിഐ വഴിയും; 112 മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.