ചണ്ഡീഗഡ്: അഞ്ച് തവണ ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ എംഎല്‍എ ആയി വിജയിച്ച കിരണ്‍ ചൗധരി കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. താന്‍ ഉടനെ ബിജെപിയില്‍ ചേരുമെന്ന് കിരണ്‍ ചൗധരി പറഞ്ഞു. മുന്‍ ഹരിയാനമുഖ്യമന്ത്രിയും കരുത്തുറ്റ കോണ്‍ഗ്രസ് നേതാവുമായ ബന്‍സിലാലിന്റെ മരുമകളാണ് കിരണ്‍ ചൗധരി.
ഹരിയാന കോണ്‍ഗ്രസില്‍ ഇപ്പോള്‍ ശക്തനായ ഭൂപീന്ദര്‍ ഹുഡയും മകന് ദീപേന്ദര്‍ സിങ്ങ് ഹുഡയുമാണ് ഇപ്പോള്‍ ഹരിയാന കോണ്‍ഗ്രസ് ഭരിയ്ക്കുന്നത്. ഇവര്‍ക്ക് താല്പര്യമുള്ളവരെ മാത്രമാണ് ഇക്കുറി ലോക് സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. ഇതില്‍ കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നുള്ള കിരണ്‍ ചൗധരി പോലുള്ള സീനിയര്‍ നേതാവിന് എതിര്‍പ്പുണ്ടായിരുന്നു. ലോക് സഭാ തെരഞ്ഞെടുപ്പിന് ശേഷം തോറ്റ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ തോല്‍വിക്ക് പിന്നില്‍ കിരണ്‍ ചൗധരിയാണെന്ന് ആരോപിച്ചത് അവരെ വേദനിപ്പിച്ചിരുന്നു.
കോണ്‍ഗ്രസിന് കനത്ത ആഘാതമായിരിക്കുകയാണ് കിരണ്‍ ചൗധരിയെപ്പോലുള്ള ഒരു നേതാവിന്റെ നഷ്ടം. കോണ്‍ഗ്രസിന് ഹരിയാനയില്‍ യാതൊരു ഭാവിയുമില്ലെന്ന് കിരണ്‍ ചൗധരി പറഞ്ഞു.
“ആത്മാര്‍ത്ഥതയുള്ള വിമര്‍ശനങ്ങള്‍ക്ക് കോണ്‍ഗ്രസില്‍ ഇടമില്ല. ചിലരുടെ സ്വകാര്യ സാമ്രാജ്യമായി കോണ്‍ഗ്രസ് മാറുകയാണ്. “- കിരണ്‍ ചൗധരി പറയുന്നു.ഹരിയാനയിലെ തോഷാം മണ്ഡലത്തിലെ എംഎല്‍എയാണ് കിരണ്‍ ചൗധരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: