ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ചെറിയ ഇടവേള വന്ന ആകാശവാണിയിലെ ‘മന് കീ ബാത്ത്’ പരിപാടിയുടെ അടുത്ത എപ്പിസോഡ് 30 ഞായറാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി അറിയിച്ചു.
‘മന് കീ ബാത്തി’ന്റെ 111-ാം എപ്പിസോഡിനായുള്ള ആശയങ്ങളും നിര്‍ദേശങ്ങളും MyGov ഓപ്പണ്‍ ഫോറത്തിലോ, നമോ മൊബൈല്‍ ആപ്ലിക്കേഷനിലോ കുറിക്കാനും, അല്ലെങ്കില്‍ 1800 11 7800 എന്ന നമ്പറില്‍ സന്ദേശം റെക്കോര്‍ഡ് ചെയ്തു പങ്കിടാനും മോദി ജനങ്ങളോട് അഭ്യര്‍ഥിച്ചു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘എക്സി’ലെ മോദിയുടെ പോസ്റ്റ്: ‘തെരഞ്ഞെടുപ്പു കാരണം മാസങ്ങള്‍ ഇടവേളയെടുത്ത #MannKiBaat തിരിച്ചെത്തുന്ന വിവരം പങ്കുവയ്ക്കുന്നതില്‍ സന്തോഷമുണ്ട്! ഈ മാസത്തെ പരിപാടി ജൂണ്‍ 30 ഞായറാഴ്ച നടക്കും. അതിനായി നിങ്ങളുടെ ആശയങ്ങളും നിര്‍ദേശങ്ങളും പങ്കിടാന്‍ ഞാന്‍ നിങ്ങളെല്ലാവരോടും ആഹ്വാനം ചെയ്യുന്നു.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: