ന്യൂഡല്‍ഹി: ഒരുകാലത്ത് സസ്യഭുക്കുകള്‍ക്ക് മുന്‍ തൂക്കമുണ്ടായിരുന്ന കേരളീയരില്‍ ഭൂരിപക്ഷവും ഇപ്പോള്‍ മാംസഭുക്കുകളായി . അമിതമായ മാംസ ഭക്ഷണം കേരളത്തിന്റെ ആരോഗ്യ, ചികിത്സാ ചെലവുകളും കുത്തനെ ഉയര്‍ത്തിയെന്നു വേണം അനുമാനിക്കാന്‍. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വ്വേയില്‍ നിന്നുള്ള നിഗമനമാണിത്.
ഗ്രാമീണ മേഖലയിലെ കേരളീയര്‍ മാംസത്തിനും മത്സ്യത്തിനും മുട്ടയ്ക്കുമായി 23.5 ശതമാനം തുക നീക്കി വയ്ക്കുമ്പോള്‍ പച്ചക്കറിക്ക് നീക്കിവെക്കുന്നത് കേവലം 8.6 ശതമാനം മാത്രമാണ് . നഗരമേഖലയില്‍ ഇത് യഥാക്രമം 19.8% ശതമാനവും 7.6 ശതമാനവും.
മത്സ്യമാംസ വിഭവങ്ങളോടുള്ള കേരളത്തിന്റെ ഈ കൊതി, ചികിത്സ ആവശ്യങ്ങള്‍ക്കായി മാറ്റിവയ്ക്കുന്ന തുകയിലും കേരളത്തെ ഒന്നാമത് എത്തിച്ചു. ഗ്രാമങ്ങളില്‍ ചികിസാ ചെലവ് 17.9 ശതമാനവും നഗരങ്ങളില്‍ 14.4ശതമാനവുമാണെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ ഗാര്‍ഹിക ഉപഭോഗ സര്‍വേയില്‍ പറയുന്നു.
കേരളത്തിലെ നഗര മേഖലയിലെ ആളുകള്‍ മാംസ ഭക്ഷണത്തിനേക്കാള്‍ കൂടുതല്‍ പണം ചെലവഴിക്കുന്നത് സംസ്കരിച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്കും (പ്രോസസ്ഡ് ഫുഡ്സ്) പാനിയങ്ങള്ക്കുമാണ്. ഗ്രാമ മേഖലയില്‍ ധാന്യങ്ങള്‍ക്കായി ചെലവഴിക്കുന്ന തുക 8 ശതമാനവും നഗരമേഖലയില്‍ 7ശതമാനവും ആണ് . പാലിനും പാലുല്‍പ്പന്നങ്ങള്‍ക്കും ഗ്രാമങ്ങളില്‍ 9.7 ശതമാനവും നഗരങ്ങളില്‍ 9.6 ശതമാനവും തുക ചെലവഴിക്കുന്നു. പഴങ്ങള്‍ക്ക് ഗ്രാമങ്ങളില്‍ 11.3 ശതമാനം, നഗരങ്ങളല്‍ 12 ശതമാനം എന്നിങ്ങനെയാണ് മറ്റു കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: