ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര പരിസരത്തെ മാലിന്യകൂമ്പാരത്തിൽ നിന്ന് വെള്ളി കെട്ടിയ ശംഖ് കണ്ടെത്തി. പ്രദേശത്തെ ഓട്ടോ ഡ്രൈവറായ വേണുവിനാണ് ശംഖ് ലഭിച്ചത്. ഇന്നലെയായിരുന്നു സംഭവം.
ശംഖ് കിട്ടിയ കാര്യം അറിയിച്ചപ്പോൾ ആരോടും പറയരുതെന്ന് വേണുവിനോട് ദേവസ്വം ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ശംഖ് അമ്പലപ്പുഴ ക്ഷേത്രത്തിലേതല്ലെന്നാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പറയുന്നത്. ക്ഷേത്രത്തിൽ പൂജയ്‌ക്ക് ഉപയോഗിക്കുന്ന നാല് ശംഖും ക്ഷേത്രത്തിലുണ്ടെന്നും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വ്യക്തമാക്കി. എന്നാൽ ക്ഷേത്രപരിസരത്ത് നിന്ന് കിട്ടിയതുകൊണ്ട് തന്നെ പൊലീസിൽ പരാതി നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: