India

രാഹുല്‍ ഗാന്ധി വയനാട് ഉപേക്ഷിക്കും. പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും

Published by

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി ജയിച്ച രണ്ടു മണ്ഡലങ്ങളില്‍ ഒന്നായ വയനാട് ഒഴിയും. റായ്ബറേലി നിലനിര്‍ത്തും. വയനാട്ടില്‍ ഈ ഒഴിവില്‍ പ്രിയങ്ക ഗാന്ധി മല്‍സരിക്കും. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ കൂടിയ കോണ്‍ഗ്രസ് ഉന്നതാധികാരസമിതിയാലാണ് ഈ തീരുമാനം.
വയനാട് ലോക്‌സഭാ മണ്ഡലത്തിലെ സീറ്റിലേക്ക് പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന് പാര്‍ട്ടി നിര്‍ദേശിച്ചു. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ.സി.വേണുഗോപാല്‍, പ്രിയങ്കാ ഗാന്ധി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഇന്ദിരാ ഗാന്ധിയും പിന്നീട് സോണിയാ ഗാന്ധിയും നിലനിര്‍ത്തിയ റായ്ബറേലി മണ്ഡലത്തില്‍ ഇത്തവണ രാഹുല്‍ 3.9 ലക്ഷത്തിന്റെ ഭൂരിപക്ഷമാണു നേടിയത്. ബിജെപി സ്ഥാനാര്‍ഥി ദിനേശ് പ്രതാപ് സിങിനെയാണ് പരാജയപ്പെടുത്തിയത്. വയനാട്ടില്‍ 3.64 ലക്ഷം വോട്ടിനാണ് രാഹുല്‍ വിജയിച്ചത്. സിപിഐയിലെ ആനിരാജ രണ്ടാം സ്ഥാനത്തും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തുമായി. ഇനി ആറുമാസത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പിന് കളമെരുങ്ങും

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by