കോട്ടയം: എന്നാലും മുന്‍മന്ത്രിയും സിപിഐ നേതാവുമായ സി.ദിവാകരന് എന്തുകൊണ്ടായിരിക്കും അങ്ങിനെ പറഞ്ഞത്? ദിവാകരന്റെ നാവില്‍ ഗുളികനെങ്ങാനുമായിരുന്നോ അതു പറഞ്ഞ സമയത്ത് എന്നൊക്കെയാണ് ഇപ്പോള്‍ പിണറായി ഭക്തര്‍ ചിന്തിച്ചു കൂട്ടുന്നത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് നടയില്‍ സീനിയര്‍ സീറ്റിസണ്‍സ് സര്‍വീസ് കൗണ്‍സില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യവെ ‘മുഖ്യമന്ത്രി പിണറായി വിജയന് പ്രായമെത്തിയിരിക്കുകയാണ്. ഇനി ഒരു കൊല്ലം കൂടിയേയുള്ളൂ’ എന്നാണ് ദിവാകരന് ഓര്‍മ്മപ്പെടുത്തിയത്.
ഇടതു ഭരണം തീരാന്‍ രണ്ടു കൊല്ലം ശേഷിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് അതെങ്ങിനെ ഒരു കൊല്ലമായി മാറും? അതല്ല ഒരു വര്‍ഷം കൂടിയേ പിണറായി അധികാരത്തിലുണ്ടാകൂ അതു കഴിഞ്ഞാല്‍ മറ്റാരെങ്കിലും അധികാരം പിടിക്കും എന്നാണോ പറഞ്ഞത്? അതോ ഒരു വര്‍ഷം കൂടിയ ജീവിച്ചിരിക്കൂ എന്നാണോ? ആലോചിച്ചിട്ട് ഒരെത്തുംപിടിയും കിട്ടുന്നില്ല. ഏതായാലും സഖ്യകക്ഷിക്കുള്ളിലിരുന്ന് ഇങ്ങനെ അറംപറ്റും വിധം സംസാരിക്കരുതെന്നാണ് വിശ്വാസമില്ലെങ്കില്‍ പോലും അണികള്‍ക്ക് പറയാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: