Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അവസാനം സമ്മതിച്ചു; ബിജെപിയുടെ വളര്‍ച്ച തിരിച്ചറിഞ്ഞില്ല; പാര്‍ട്ടി വോട്ട് ചോര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2024, 07:51 pm IST
in Kerala

തിരുവനന്തപുരം: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേരിട്ട കനത്ത തിരിച്ചടിയില്‍ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്കിടയില്‍ സിപിഎം പാര്‍ട്ടി വോട്ടുകളിലെ ചോര്‍ച്ചയുണ്ടായെന്ന് സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്.

പാര്‍ട്ടി കോട്ടകളില്‍ പോലും ഇടതുസ്ഥാനാര്‍ത്ഥികള്‍ പിന്നാക്കം പോയത് അപകടകരമായ സൂചനയാണെന്നും സംസ്ഥാനത്ത് ബിജെപിയുടെ വളര്‍ച്ചയും വോട്ട് വിഹിതത്തിലെ ആശങ്കാജനകമായ വര്‍ദ്ധനയും പരിശോധിക്കും. പിണറായിയിലെയും തളിപ്പറമ്പിലെയും പാര്‍ട്ടി കേഡറ്റുകളുടെയും സ്ഥിരം വോട്ടുബാങ്കായിരുന്ന ചില സമുദായങ്ങളുടെ വോട്ടു ചോര്‍ച്ചയും, സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാരില്‍ വലിയ ഭാഗം എതിരായി വോട്ട് ചെയ്തുവെന്നുമാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.

ഇക്കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ മാത്രമാണ് സിപിഎമ്മിന് ജയിക്കാനായത്. ആലത്തൂരിലായിരുന്നു വിജയം. തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സംസ്ഥാനത്തെ പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ രംഗത്തെത്തിയിരുന്നു. കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച പാര്‍ട്ടിക്ക് തിരിച്ചറിയാന്‍ കഴിയാഞ്ഞത് എന്തുകൊണ്ടെന്ന് പിബി ചോദിച്ചിരുന്നു.

മൂന്ന് ദിവസത്തെ സംസ്ഥാന സമിതിക്ക് ശേഷം വീണ്ടും സെക്രട്ടേറിയറ്റ് ചേരും.

അതേസമയം ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി മുതിര്‍ന്ന സിപിഐ നേതാവ് കെ ഇ ഇസ്മയില്‍ രംഗത്തെത്തി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പ്രതിഫലിച്ചത് സര്‍ക്കാരിനോടുളള ജനങ്ങളുടെ എതിര്‍പ്പെന്ന് കെ ഇ ഇസ്മയില്‍ തുറന്നടിച്ചു. ജനങ്ങളുടെ എതിര്‍പ്പ് ഇത്രത്തോളം ബാധിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ധാര്‍ഷ്ഠ്യമെന്ന തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ തളളിക്കളയാന്‍ കഴിയുന്നതല്ലെന്ന് കെ ഇ ഇസ്മയില്‍ പറഞ്ഞു. ജനങ്ങള്‍ പ്രതീക്ഷിക്കുന്ന നിലയിലേക്ക് വളരാന്‍ മന്ത്രിമാര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ അത് ഭരണവിരുദ്ധവികാരമായി മാറുകയാണ് ചെയ്യുകയെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞ എളിമ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഉണ്ടായില്ലെന്ന് ഇതും തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായെന്ന് കെ ഇ ഇസ്മയില്‍ പറഞ്ഞു. മന്ത്രിമാരായി കഴിഞ്ഞാല്‍ പിന്നെ ആരോടും ബാധ്യതയില്ലെന്ന നിലയെടുത്താല്‍ പ്രതിസന്ധിയുണ്ടാകും. എല്ലാത്തിനും മുഖ്യമന്ത്രിയെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും മന്ത്രിമാരും പുനപരിശോധന നടത്തണമെന്നും കെഇ ഇസ്മയില്‍ വ്യക്തമാക്കി.

Tags: cpmLoksabha Election 2024CPM Kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

Kerala

പുകഞ്ഞു നീറി ഇടതും വലതും; പ്രമുഖ നേതാക്കള്‍ കൂടുവിട്ട് കൂടുമാറുന്നു

Kerala

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

Kerala

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

Kerala

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ടി എന്‍ പ്രതാപനെതിരെ പോസ്റ്ററുകള്‍ ഒട്ടിച്ചവര്‍ പിടിയിലായി

ജീവന് ഭീഷണിയുണ്ട് : സംരക്ഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് മൊണാലിസയും, ഫർമാനും

ബിജെപിയുടെ മൂന്നാംഘട്ട പട്ടിക; സീരിയല്‍ താരം വിവേക് ഗോപൻ അരുവിക്കരയില്‍

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

എല്ലാ പെണ്മക്കളുടെയും അച്ഛൻ മോദിയാണെന്ന് പറഞ്ഞിട്ടില്ല;ചുമ്മാതല്ല മുഖ്യമന്ത്രി കടക്ക് പുറത്തെന്ന് പറയുന്നത്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ഓമിയെ കയ്യിലെടുത്ത് താലോലിച്ച് നരേന്ദ്രമോദി : കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തി കൃഷ്ണകുമാർ

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ

മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.