Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മെഡിക്കല്‍ കോളജ്: രോഗിയെ മര്‍ദിച്ച സംഭവത്തില്‍ പോലീസ് നടപടികള്‍ വൈകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2024, 06:21 pm IST
in Kerala

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ വച്ച് അപസ്മാര രോഗിയെ സാര്‍ജന്റുമാര്‍ മര്‍ദിച്ച സംഭവത്തില്‍ പോലീസ് നടപടികള്‍ വൈകുന്നു. കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ട് പോലും യാതൊരുവിധ അന്വേഷണം ഉണ്ടായിട്ടില്ലായെന്ന് മര്‍ദനമേറ്റ പേരൂര്‍ക്കട മണ്ണാമൂല സ്വദേശി ശ്രീകുമാര്‍ പറഞ്ഞു.

കഴിഞ്ഞ 8 നാണ് മെഡിക്കല്‍ കോളജ് പോലീസില്‍ ശ്രീകുമാര്‍ പരാതി നല്‍കിയത്. തുടര്‍ന്ന് 11ന് കമ്മീഷണര്‍ക്കും ഡിജിപിക്കും പരാതി നല്‍കി. കഴക്കൂട്ടം എസി ഓഫീസില്‍ നിന്നും വിളിക്കുമെന്നും അപ്പോള്‍ അവിടെ ചെല്ലണമെന്ന നിര്‍ദേശമാണ് കമ്മീഷണര്‍ ഓഫീസില്‍ നിന്ന് പറഞ്ഞതായി പറയുന്നത്. എന്നാല്‍ മെഡിക്കല്‍ കോളജ് പോലീസില്‍ പരാതി നല്‍കിയപ്പോള്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയ വ്യക്തിയെ കുറിച്ച് അറിയണമെന്നതായിരുന്നു പോലീസിനുണ്ടായിരുന്നത്. പരാതി കൊടുത്ത് മൂന്ന് ദിവസം കഴിഞ്ഞും ഇതേ ആവശ്യം ഉന്നയിച്ച് മെഡിക്കല്‍ കോളജ് പോലീസ് വിളിച്ചിരുന്നതായും ശ്രീകുമാര്‍ പറഞ്ഞു.

സംഭവത്തില്‍ ശ്രീകുമാറിനെ മര്‍ദിക്കുന്ന സാര്‍ജന്റുമാരും ട്രാഫിക് വാര്‍ഡനും പുറത്തായ വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇവര്‍ക്കെതിരെ നടപടിയെടുക്കാതെ വീഡിയോദൃശ്യങ്ങള്‍ പകര്‍ത്തിയ വ്യക്തിയെ അറിയാനാണ് പോലീസ് ശ്രമിച്ചത്. മാത്രവുമല്ല എയ്ഡ് പോസ്റ്റ് ഡ്യൂട്ടിയിലായിരുന്ന പോലീസുകാരന്‍ നോക്കിനില്‍ക്കെയാണ് രോഗിയെ മര്‍ദിച്ചത്. സംഭവത്തില്‍ ശരിയായ അന്വേഷണമുണ്ടായാല്‍ പോലീസുകാരനേയും ബാധിക്കുമെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ പരാതി വഴിതിരിയാനാണ് സാധ്യത.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് സാര്‍ജന്റ് സുരേഷ് ഗോവിന്ദ് ശ്രീകുമാറിനെതിരെ മെഡിക്കല്‍ കോളജ് പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ആശുപത്രി നടപടികളില്‍ സസ്‌പെന്‍ഷനിലായ ജുറൈജിനൊപ്പം സുരേഷ് ഗോവിന്ദും മര്‍ദനത്തിന്റെ വീഡിയോ ദൃശ്യങ്ങളിലുണ്ട്. കഴിഞ്ഞ 10നാണ് ഇയാള്‍ പരാതി നല്‍കിയത്.

ആശുപത്രിക്കുള്ളില്‍ ശ്രീകുമാര്‍ ബഹളം ഉണ്ടാക്കിയെന്നും സാര്‍ജന്റുമാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിന് പുറമെ തലയെടുക്കുമെന്ന് ഭീഷണി മുഴക്കിയതായും പരാതിയില്‍ പറയുന്നു. മേയ് 16നാണ് ശ്രീകുമാറിന് മര്‍ദനമേല്‍ക്കുന്നത്. സുരേഷ് ഗോവിന്ദിന്റെ പരാതി അനുസരിച്ച് കുറ്റക്കാരനാണെങ്കില്‍ സംഭവദിവസം തന്നെ ശ്രീകുമാറിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. അത് ചെയ്യാതെ മര്‍ദിക്കുകയാണുണ്ടായത്. മാത്രവുമല്ല മര്‍ദനത്തിന്റെ വീഡിയോ പ്രചരണത്തില്‍ സംഭവം വിവാദമായതോടെയാണ് സുരേഷ് ഗോവിന്ദിന്റെ പരാതിയെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ പോലീസ് ഇയാളുടെ പരാതിയില്‍ ഹെല്‍ത്ത് ആക്ട് പ്രകാരം ശ്രീകുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുകയായിരുന്നു.

 

Tags: Kerala PoliceTrivandrum Medical Collegepatient assault
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസിൽ രണ്ട് ‘ഇടിപ്പൊലീസുകാരെ’ നിയമിച്ച് സര്‍ക്കാര്‍ ; പിഎസ് സി റാങ്ക് ലിസ്റ്റില്‍ ഇല്ലാത്ത രണ്ട് സിപിഎം യുവാക്കള്‍ക്ക് എസ് ഐ ആയി നേരിട്ട് നിയമനം

വഞ്ചിയൂരില്‍ നിന്നും കതിരുകാള ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടപ്പോള്‍
Kerala

ആറ്റുകാല്‍ പൊങ്കാല: പഴുതടച്ച സുരക്ഷയുമായി പോലീസ്; പാര്‍ക്കിങ് അറിയാന്‍ ക്യുആര്‍ കോഡ്, കെഎസ്ആര്‍ടിസി ഷട്ടിലും

Kerala

തുടരുന്ന അവഗണന; കൂട്ടരാജിക്ക് ഡോക്ടര്‍മാര്‍

Kerala

കേസില്‍ കുടുക്കാന്‍ ആസൂത്രിത നീക്കം; കേസ് രാഷ്‌ട്രീയപ്രേരിതം: ശ്രീലേഖ

Kerala

പോലീസ് ജീപ്പ് തടഞ്ഞ് അസഭ്യവർഷം; രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍, പ്രതിപട്ടികയിൽ ഒമ്പത് പേർ

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.