റോം: ‘മേക്ക് ഇന്‍ ഇന്ത്യയി’ല്‍ ഊന്നി, തന്ത്രപ്രധാനമായ പ്രതിരോധ സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും തമ്മില്‍ ധാരണയായി.
ഇറ്റലിയില്‍ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെയാണ് ഉഭയകക്ഷി ചര്‍ച്ച നടത്തിയത്. തുടര്‍ച്ചയായി മൂന്നാം തവണയും അധികാരമേറ്റതില്‍ മാക്രോണ്‍ പ്രധാനമന്ത്രിക്ക് ആശംസ നേര്‍ന്നു.
2025-ല്‍ ഫ്രാന്‍സ് ആതിഥേയത്വം വഹിക്കാനിരിക്കുന്ന നിര്‍മ്മിത ബുദ്ധി ഉച്ചകോടിയിലും ഐക്യരാഷ്ട്രസഭയുടെ ഓഷ്യന്‍സ് കോണ്‍ഫറന്‍സിലും പ്രവര്‍ത്തിക്കും. നിര്‍മ്മിത ബുദ്ധി, മറ്റ് സാങ്കേതിക വിദ്യകള്‍, ഊര്‍ജ്ജം, കായികം എന്നീ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനും ധാരണയായി.
പ്രധാന ആഗോള, പ്രാദേശിക വിഷയങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും ഇരു നേതാക്കള്‍ കൈമാറി. സുസ്ഥിരവും സമൃദ്ധവുമായ ആഗോള ക്രമത്തിന് ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ശക്തവും തന്ത്രപരവുമായ പങ്കാളിത്തം നിര്‍ണായകമാണെന്ന് ഇരുവരും ഊന്നിപ്പറഞ്ഞു. അത് കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിന് യോജിച്ച് പ്രവര്‍ത്തിക്കാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: