കൊല്ലം : അമിതമായി പൊറോട്ട കഴിച്ചതിന് പിന്നാലെ വെളിനല്ലൂര്‍ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിലെ അഞ്ച് പശുക്കള്‍ ചത്തു. ഒന്‍പത് പശുക്കള്‍ അവശനിലയിലാണ്.
കഴിഞ്ഞദിവസം പശുക്കള്‍ക്കു പൊറോട്ട നല്‍കി. ഇതിന് പിന്നാലെയാണ് അത്യാഹിതം.സംഭവസ്ഥലം സന്ദര്‍ശിച്ച മന്ത്രി ജെ.ചിഞ്ചുറാണി ഉടമയ്‌ക്ക്
നഷ്ടപരിഹാരം നല്‍കുമെന്ന് അറിയിച്ചു.
ജില്ലാ മൃഗസംരക്ഷണ ഓഫിസറുടെ നേതൃത്വത്തില്‍ പശുക്കളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തി.പൊറോട്ട ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും ചക്ക, പെറോട്ട, കഞ്ഞി എന്നിവ അമിതമായി പശുക്കളുടെ ഉള്ളില്‍ ചെന്നാല്‍ അമ്ലവിഷബാധയും നിര്‍ജലീകരണവും അതുമൂലമുള്ള ജീവഹാനിയും സംഭവിച്ചേക്കാമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: