Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സൗദി എണ്ണക്കച്ചവടത്തിന് ഡോളര്‍ ഉപയോഗിക്കുന്നത് നിര്‍ത്തി; ഇനി ഇന്ത്യന്‍ രൂപയില്‍ സൗദി എണ്ണ വാങ്ങാം; സൗദിയും ഡോളര്‍ ആധിപത്യത്തിനെതിരെ നീങ്ങുന്നോ?

സൗദി എണ്ണക്കച്ചവടത്തിന് ഡോളര്‍ ഉപയോഗിക്കുന്നത് നിര്‍ത്തി. അമേരിക്കയുമായുള്ള പെട്രോ ഡോളര്‍ കരാറില്‍ നിന്നും പിന്‍വാങ്ങിയതായി കഴിഞ്ഞ ദിവസം സൗദി പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ 50 വര്‍ഷമായി ഡോളറില്‍ മാത്രം കച്ചവടം നടത്തിയിരുന്ന സൗദിയാണ് ഇപ്പോള്‍ ഡോളറിലല്ലാതെയും എണ്ണക്കച്ചവടം നടത്തുമെന്ന് തീരുമാനമെടുത്തിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2024, 08:16 pm IST
in Business

റിയാദ്: സൗദി എണ്ണക്കച്ചവടത്തിന് ഡോളര്‍ ഉപയോഗിക്കുന്നത് നിര്‍ത്തി. അമേരിക്കയുമായുള്ള പെട്രോ ഡോളര്‍ കരാറില്‍ നിന്നും പിന്‍വാങ്ങിയതായി കഴിഞ്ഞ ദിവസം സൗദി പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ 50 വര്‍ഷമായി ഡോളറില്‍ മാത്രം കച്ചവടം നടത്തിയിരുന്ന സൗദിയാണ് ഇപ്പോള്‍ ഡോളറിലല്ലാതെയും എണ്ണക്കച്ചവടം നടത്തുമെന്ന് തീരുമാനമെടുത്തിരിക്കുന്നത്.

1974ല്‍ അമേരിക്കന്‍ പ്രസിഡ‍ന്‍റ് റിച്ചാഡ് നിക്സനും സൗദി റോയല്‍ ഫാമിലിയും തമ്മില്‍ ഒപ്പുവെച്ച കരാറാണ് സൗദി ഈ ജൂണ്‍ ഒമ്പതിന് റദ്ദാക്കിയത്. ഇതോടെ ഇനി ഏത് വിദേശ കറന്‍സിയിലും സൗദിയുടെ എണ്ണ വാങ്ങാന്‍ കഴിയും. ഇന്ത്യന്‍ സര്‍ക്കാരിന് ഇന്ത്യന്‍ രൂപയിലും സൗദിയുമായി ഇടപാട് നടത്താനാവും.

ഡോളറില്‍ മാത്രമേ എണ്ണക്കച്ചവടം നടത്തുകയുള്ളൂ എന്നതാണ് പെട്രോഡോളര്‍ കരാര്‍. ഇതോടെ അമേരിക്കയ്‌ക്ക് സൗദിയുടെ മേലുള്ള പിടി അയയുകയാണ്. സൗദിയുടെ തീരുമാനം അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെയും അമേരിക്കന്‍ ഡോളറിനെയും ദുര്‍ബലപ്പെടുത്തുമെന്ന് വിദഗ്ധര്‍ പ്രവചിക്കുന്നു. ഡോളറിലല്ലാതെയുള്ള എണ്ണക്കച്ചവടം ഡോളറിന്റെ വിലയിടിക്കും. ഇത് അമേരിക്കന്‍ വിപണിയില്‍ പണപ്പെരുപ്പം വര്‍ധിപ്പിക്കും. അവിടുത്തെ ബോണ്ട് മാര്‍ക്കറ്റിന്റെ വിലയിടിക്കുകയും ചെയ്യും.

ഡീ ഡോളറൈസേഷന്‍ റഷ്യയുടെയും ചൈനയുടെയും പദ്ധതി

ഡോളര്‍ എന്ന കറന്‍സിയുടെ ലോകത്തിലെ ആധിപത്യം അവസാനിപ്പിക്കുക എന്നത് റഷ്യയും ചൈനയും തുടങ്ങിവെച്ച ഗൂഢപദ്ധതിയാണ്. ഉക്രൈന്‍-റഷ്യ യുദ്ധം തുടങ്ങിയ ശേഷം റഷ്യയ്‌ക്കെതിരെ അമേരിക്ക ശക്തമായ ഉപരോധം ഏര്‍പ്പെടുത്തിയതോടെയാണ് ഡോളറിലല്ലാതെയുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കാന്‍ റഷ്യ ശ്രമം തുടങ്ങിയത്. ചൈനയും ഈ ശ്രമങ്ങള്‍ക്കൊപ്പം നിന്നതോടെ അന്താരാഷ്‌ട്ര ഇടപാടുകളില്‍ നിന്നും ഡോളറിനെ ഒഴിവാക്കുക എന്ന ഡീ-ഡോളറൈസേഷന്‍ പദ്ധതിയ്‌ക്ക് ശക്തി കൂടി. റഷ്യന്‍ റൂബിളിനെയും ചൈനയുടെ യുവാനെയും അന്താരാഷ്‌ട്ര ഇടപാടുകള്‍ക്ക് ഉപയോഗിക്കാവുന്ന കറന്‍സിയാക്കി മാറ്റുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. ഈ ട്രെന്‍ഡിനൊപ്പിച്ച് ഇന്ത്യയും രൂപയെ അന്താരാഷ്‌ട്ര കറന്‍സിയാക്കി മാറ്റാന്‍ ശ്രമം തുടങ്ങി. ഇപ്പോള്‍ യുഎഇ, ശ്രീലങ്ക എന്നിവിടങ്ങളില്‍ രൂപ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താനാവുന്നുണ്ട്. റഷ്യയും ഈയിടെ അവരുടെ എണ്ണയ്‌ക്ക് ഇന്ത്യന്‍ രൂപ സ്വീകരിച്ച് തുടങ്ങി. ഇതോടെ ഡോളറിന്റെ പിടി മെല്ലെ ദുര്‍ബലമാവുകയാണ്.

സൗദി ഇനി റഷ്യ-ചൈന ലോബിയിലേക്ക് നീങ്ങുന്നുവോ?

ഇതുവരെ അമേരിക്കക്കൊപ്പം നിന്ന സൗദി അറേബ്യ റഷ്യയുടെയും ചൈനയുടെയും മുന്നണിയിലേക്ക് നീങ്ങുകയാണോ എന്ന സംശയം ഉണര്‍ത്തുന്നതാണ് ഡോളറിനെ ഒഴിവാക്കിക്കൊണ്ടുള്ള സൗദിയുടെ ശ്രമം. .ഇറാനില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും ഹൂതി തീവ്രവാദികളില്‍ നിന്നും സൗദിക്കുള്ളില്‍ വിമതരില്‍ നിന്നും വെല്ലുവിളികള്‍ നേരിടുന്ന സൗദിയെ ഇതുവരെ രക്ഷിച്ചിരുന്നത് അമേരിക്കയുടെ സൈനികശക്തിയാണ്. പെട്രോ ഡോളര്‍ കരാറില്‍ നിന്നും പിന്‍വാങ്ങുന്നതോടെ അമേരിക്കയുടെ സൈനിക സഹായവും ഭാവിയില്‍ സൗദി നിഷേധിക്കുമോ എന്ന ചോദ്യവും ഉയരുന്നു.

മധ്യേഷ്യയില്‍ ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടലിന് ശേഷം അമേരിക്ക, ഇസ്രയേല്‍ അച്ചുതണ്ടിനെതിരെ ഇസ്ലാമിക രാജ്യങ്ങളും കൂട്ടായ്‌മ ഉയര്‍ന്നുവരുന്നുണ്ട്. ഇതിന് റഷ്യയും ചൈനയും പിന്തുണയും നല്‍കുന്നുണ്ട്. എന്തായാലും ലോകത്തിന്റെ തന്നെ അധികാരസമവാക്യങ്ങള്‍ മാറ്റിമറിക്കുന്ന പരിവര്‍ത്തനങ്ങളാണ് ഭാവിയില്‍ ലോകം കാണാനിരിക്കുന്നത്.

 

 

Tags: chinaMiddle EastUS DollarSaud Arabia RussiaPetrodollarPetrodollar agreementdedollarisation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

3500 സൈനികരുമായി യു എസ് യുദ്ധക്കപ്പൽ പശ്ചിമേഷ്യയിൽ; ആക്രമണത്തിന് സജ്ജമായി യുഎസ്എസ് ട്രിപ്പോളി

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

News

‘ കൂടുതൽ ഇറാനിയൻ നേതാക്കളെ കൊല്ലും , അവർക്ക് ഞങ്ങളെ തടുക്കാനാവില്ല ‘ ; ടെഹ്റാനെ കൂടുതൽ ഭീതിയിലാഴ്‌ത്തി നെതന്യാഹുവിന്റെ പ്രസ്താവന

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.