മുംബയ്: കശാപ്പിനായി എത്തിച്ച ആടിന്റെ ശരീരത്തില്‍ മതപരമായ പേര് പെയിന്റ് കൊണ്ട് എഴുതി വച്ചെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് നവി മുംബൈ പൊലീസ് ഇറച്ചിക്കട മുദ്ര വച്ചു. മതവികാരം വ്രണപ്പെടുത്തിയെന്നാണ് കേസ്.
പരാതി ലഭിച്ചത് പ്രകാരം പൊലീസ് ശനിയാഴ്ച സിബിഡി ബേലാപൂരിലെ കട അടച്ചു പൂട്ടി മുദ്രവയ്ക്കുകയും അതിന്റെ രണ്ട് ഉടമകള്‍ക്കും ഒരു തൊഴിലാളിക്കും എതിരെ കേസെടുക്കുകയും ചെയ്തു.
ആടിനോട് ക്രൂരമായാണ് ഉടമകളും തൊഴിലാളിയും പെരുമാറിയെന്നും പരാതിക്കാരന് ആരോപിച്ചു.
മുഹമ്മദ് ഷാഫി ഷെയ്ഖ്, സാജിദ് ഷാഫി ഷെയ്ഖ്, കുയ്യം എന്നീ മൂന്ന് പേര്‍ക്കെതിരെ മതവികാരം വ്രണപ്പെടുത്തിയതിന് ഐപിസി 295 (എ) സെക്ഷന്‍ 34 പ്രകാരവും മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരവും കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
കടയുടെ ലൈസന്‍സ് റദ്ദാക്കുന്നതിനായി പൊലീസ് കോര്‍പ്പറേഷനുമായി ബന്ധപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: