ന്യൂദൽഹി : ലോകത്തിലെ ഏറ്റവും വലിയ പൊതുസേവന പരിപാടി നടപ്പിലാക്കി പുതിയ നേട്ടം കൈവരിച്ചുകൊണ്ട് ഇന്ത്യൻ റെയിൽവേ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ പ്രവേശിച്ചു.
ഫെബ്രുവരി 26ന് റെയിൽവേ മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിൽ 2,140 വേദികളിലായി 40,19,516 പേർ പങ്കെടുത്തു. റെയിൽവേ പാലങ്ങൾക്ക് താഴെയുള്ള റോഡ്, മറ്റ് അനുബന്ധ റോഡ് ഉദ്ഘാടനത്തിനും റെയിൽവേ സ്റ്റേഷനുകളുടെ തറക്കല്ലിടലിനും വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. ഈ ബൃഹത് പദ്ധതികളാണ് റെക്കോർഡിലേക്ക് നയിച്ചത്.
ഇന്ത്യൻ റെയിൽവേയുടെ മഹത്തായ പരിശ്രമവും സമാഹരണവും അംഗീകരിക്കപ്പെട്ടു, അത് ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവന ഇറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: