ദല്‍ഹി: പാര്‍ലമെന്റ് ഭീകരാക്രമണ കേസ് പ്രതി അഫ്‌സല്‍ ഗുരുവിനെയും കശ്മീര്‍ ഭീകരന്‍ മക്ബൂല്‍ ഭട്ടിനെയും വിശുദ്ധരാക്കാനുള്ള സിനിമാ പദ്ധതി പൊളിഞ്ഞു. പകരം വെബ് സീരീസാക്കാനാണ് ശ്രമം.
അഴിമുഖം പോര്‍ട്ടല്‍ ഉടമ ജോസി ജോസഫിന്റെ നേതൃത്വത്തിലുള്ള കോണ്‍ ഫ്‌ലുവന്‍സ് മീഡിയയാണ് സിനിമാ സംരംഭത്തിനിറങ്ങിയത്.
അഴിമുഖത്തില്‍ ജോസിയുടെ സഹപ്രവര്‍ത്തകനായിരുന്ന ഹത്രാസ് യുഎപിഎ കേസ് പ്രതി സിദ്ദിഖ് കാപ്പനും സിനിമാ പദ്ധതിയുടെ ആസൂത്രകനായിരുന്നു.
അഫ്‌സല്‍ ഗുരു മക്ബൂല്‍ ഭട്ട് വെള്ളപൂശല്‍ സിനിമയ്‌ക്ക് ഗള്‍ഫ് വഴി ഫണ്ട് വാഗ്ദാനം ചെയ്തിരുന്നത് പോപ്പുലര്‍ ഫ്രണ്ട് നേതാവ് പി. കോയയാണ്.
തിഹാറില്‍ നിന്നു വിരമിച്ച ജയിലര്‍ സുനില്‍ ഗുപ്ത രചിച്ച ബ്ലാക്ക് വാറണ്ട് സര്‍വീസ് സ്‌റ്റോറിയെ ആധാരമാക്കി സിനിമ എടുക്കാനായിരുന്നു പദ്ധതി. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയപ്പോള്‍ താന്‍ കരഞ്ഞു പോയി എന്നൊക്കെയാണ് സുനില്‍ ഗുപ്ത പുസ്തകത്തില്‍ എഴുതിയിട്ടുള്ളത്. സുനേത്ര ചൗധരി എന്ന മാധ്യമ പ്രവര്‍ത്തകന്റെ സഹായത്തോടെ തിരക്കഥാ ശൈലിയിലാണ് പുസ്തകം രചിച്ചത്.
പോപ്പുലര്‍ ഫ്രണ്ട് ഫണ്ട് ഉറപ്പു നല്‍കിയതോടെ 2020 ജൂണില്‍ കോണ്‍ ഫ്‌ലുവന്‍സ് മീഡിയ ബ്ലാക്ക് വാറന്റ് പുസ്തകത്തിന്റെ ഫിലിം റൈറ്റ്‌സ് വന്‍ തുക നല്‍കി കൈക്കലാക്കി. ആന്തോളന്‍ ഫിലിംസുമായി സഹകരിച്ചു സിനിമാ നിര്‍മാണ നടപടികള്‍ പുരോഗമിക്കവേയാണ് 2020 ഒക്ടോബറില്‍ സിദ്ദിഖ് കാപ്പന്‍ യു പി പൊലീസിന്റെ പിടിയിലായത്.
സിദ്ദിഖ് കാപ്പന്‍ ജയിലില്‍ കഴിയവേ ജോസി ജോസഫ് കോഴിക്കോട്ടുള്ള ഒരു മാധ്യമ പ്രവര്‍ത്തകന്‍ വഴി പി.കോയയെ നേരിട്ടു ബന്ധപ്പെട്ട് സിനിമാ നിര്‍മാണത്തിനു ഫണ്ട് ഉറപ്പു വരുത്താന്‍ ശ്രമിച്ചു.
ജോസിയില്‍ അവിശ്വാസമുണ്ടായതിനാല്‍ പി. കോയ ഫണ്ട് കാര്യത്തില്‍ ഉഴപ്പി.
സിദ്ദിഖ് കാപ്പനു ജാമ്യം കിട്ടിയ ശേഷം സിനിമാ പദ്ധതിയാകാമെന്ന് കോയ ഒഴിഞ്ഞു മാറി. തുടര്‍ന്ന് സിദ്ദിഖ് കാപ്പനു ജാമ്യം സംഘടിപ്പിക്കാനുള്ള അണിയറ പരിശ്രമങ്ങളിലായിരുന്നു ജോസി.
സിദ്ദിഖ് കാപ്പനു സുപ്രീം കോടതിയില്‍ നിന്നു ജാമ്യം കിട്ടിയപ്പോള്‍ വീണ്ടും സിനിമാ പ്രതീക്ഷ ഉണര്‍ന്നു.
പക്ഷേ രണ്ടാഴ്ചയ്‌ക്കകം പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചതോടെ പണി പാളി.
തിഹാര്‍ ജയിലിലെ തീവ്രവാദികളുടെ കഥകള്‍ സിനിമയാക്കാന്‍ ഫണ്ട് ഏര്‍പ്പാടാക്കാമെന്ന് ഉറപ്പു നല്‍കിയ പി.കോയ തിഹാറില്‍ തടവിലായെന്നത് വിധി വൈപരീത്യം. കോയയെയും കാപ്പനെയും വിശ്വസിച്ച് ബ്ലാക്ക് വാറണ്ട് പുസ്തകത്തിന്റെ ഫിലിം റൈറ്റ്‌സ് ലക്ഷങ്ങള്‍ മുടക്കി സ്വന്തമാക്കിയ ജോസി ജോസഫ് പക്ഷെ പിന്മാറിയില്ല.
കശ്മീര്‍ ഭീകരരെ വാഴ്‌ത്താനുള്ള സിനിമക്കു പകരം വെബ്‌സീരീസ് നിര്‍മിക്കാനാണ് ശ്രമം. ആന്തോളന്‍ ഫിലിംസാണ് വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. വെബ് സീരീസ് നിര്‍മിക്കാന്‍ കോണ്‍ ഫ്‌ലുവന്‍സ് മീഡിയക്ക് ഫണ്ട് എത്തുന്നത് എവിടെ നിന്നെന്നതു ദുരൂഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: