ചേര്‍ത്തല: ഭീഷണിപ്പെടുത്തി ഹിന്ദു സമുദായ നേതാക്കളുടെ നാവടക്കാമെന്ന് ആരും കരുതേണ്ടെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്. രാജശേഖരന്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഭീഷണിപ്പെടുത്തിയ ഇസ്ലാമിക ഭീകരസംഘടനകള്‍ക്കെതിരെ ചേര്‍ത്തലയില്‍ നടത്തിയ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതന്യൂനപക്ഷമെന്ന പേരില്‍ സംഘടിത വോട്ടുബാങ്കായി നിന്നുകൊണ്ട് അനര്‍ഹമായ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നവരാണ് ഹിന്ദു സംഘടനാ നേതാക്കളുടെ അഭിപ്രായ സ്വാതന്ത്ര്യത്തില്‍ കൈകടത്താന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതെന്നും ഇത്തരക്കാര്‍ക്കെതിരെ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ഉപാധ്യക്ഷന്‍ എം.എസ്. അശോകന് അധ്യക്ഷനായി. വിഭാഗ് സെക്രട്ടറി എം. ജയകൃഷ്ണന്, ബിജെപി ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ. പ്രേംകുമാര്‍, വിഎച്ച്പി ജില്ലാ സംഘടനാ സെക്രട്ടറി സി. ഉദയകുമാര്‍, ജില്ലാ ട്രഷറര്‍ പി. സുരേഷ്ബാബു, ബ്രിജിത്ത് ലാല്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: