ന്യൂദല്‍ഹി: കശ്മീരിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നും കശ്മീര്‍ ഇന്ത്യയുടെ ഭാഗം തന്നെയാണെന്നും ഉള്ള കര്‍ശന നിലപാടാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. മൂന്നാം സര്‍ക്കാര്‍ രൂപീകരിച്ച ശേഷവും നരേന്ദ്രമോദിയും അമിത് ഷായും ഈ നിലപാട് ആവര്‍ത്തിച്ചിരുന്നു. ഇതിനെതിരായ നിലപാട് എടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുക എന്ന തീരുമാനം തന്നെയാണ് മൂന്നാം മോദി സര്‍ക്കാരിനുള്ളത്.
ഇതാണ്. കശ്മീര്‍ പാകിസ്ഥാന്റെ ഭാഗമാണെന്ന പ്രസ്താവന നടത്തിയതിന്റെ പേരിലുള്ള കേസില്‍ എഴുത്തുകാരി അരുന്ധതിറോയിയെയും കശ്മീര്‍ കേന്ദ്രസര്‍വ്വകലാശാലയിലെ അന്താരാഷ്ട്ര നിയമത്തിലെ മുന്‍ പ്രൊഫസറായ ഷേഖ് ഷൗക്കത്ത് ഹുസൈനെയും വിചാരണ ചെയ്യാന്‍ ദല്‍ഹി ലഫ്. ഗവര്‍ണര്‍ വി.കെ. സക്സേന ഉത്തരവിടാന്‍ കാരണം.
2010ല്‍ നടന്ന ഒരു പരിപാടിയിലാണ് അരുന്ധതീറോയി കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന രീതിയില്‍ പ്രസ്താവന നടത്തിയത്. ആസാദി ദി ഓണ്‍ലി വേ (ഒരേയൊരു മോചനമാര്‍ഗ്ഗം ആസാദി മാത്രം) എന്ന വിഷയത്തില്‍ ദല്‍ഹിയിലെ എല്‍ടിജി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളന വേദിയിലായിരുന്നു അരുന്ധതീറോയ് ഇന്ത്യാവിരുദ്ധ പ്രസ്താവന നടത്തിയത്. അതേ പരിപാടിയില്‍ തന്നെയാണ് ഷേഖ് ഷൗക്കത്ത് ഹുസൈനെയും കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കെതിരെ പ്രസ്താവന നടത്തിയത്. .
യുഎപിഎ നിയമത്തിന്റെ (1967) 13ാം വകുപ്പ് പ്രകാരമാണ് 2010ല്‍ അരുദ്ധതീ റോയിക്കെതിരെയും ഷേഖ് ഷൗക്കത്ത് ഹുസൈനും എതിരെ കേസെടുത്തിരുന്നത്. ഈ കേസിലാണ് ഇപ്പോള്‍ വിചാരണനടപടികള്‍ തുടങ്ങാന്‍ ദല്‍ഹി ലഫ്. ഗവര്‍ണര്‍ ഉത്തരവിട്ടത്.
2010ല്‍ കോണ്‍ഗ്രസ് ഭരണമായതിനാല്‍ അരുന്ധതീ റോയ്ക്കെതിരായ നടപടികള്‍ ഇഴഞ്ഞു. ഇപ്പോള്‍ മോദി മൂന്നാം സര്‍ക്കാരിന്റെ കാലത്താണ് ഈ കേസ് വീണ്ടും സജീവമാകുന്നത്. കശ്മീരിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. ഇതിന്റെ ഭാഗമാണ് ഈ നീക്കമെന്ന് അറിയുന്നു.
ഇന്ത്യയിലെ പല സെലിബ്രിറ്റികളും പരിസ്ഥിതി വാദികളും ഉള്‍പ്പെടെയുള്ളവര്‍ രാജ്യവിരുദ്ധ നിലപാട് എടുക്കുന്നത് പതിവാക്കിയിട്ടുണ്ട്. ഇനി ഇതും പൊറിപ്പിക്കേണ്ട എന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. സ്വതന്ത്ര ചിന്തകര്‍ എന്ന ലേബലില്‍ നില്ക്കുന്ന ഇവര്‍ ചൈന ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളുടെ പണവും മറ്റ് ആനുകൂല്യങ്ങളും പറ്റിയാണ് ഇന്ത്യാവിരുദ്ധ നിലപാടുകളും സമരങ്ങളും സംഘടിപ്പിക്കുന്നത്. ഇത് വെച്ചുപൊറുപ്പിക്കേണ്ടതില്ല എന്നതാണ് മൂന്നാം മോദി സര്‍ക്കാരിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: