തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കസ്റ്റംസ് പോര്‍ട്ടായി അംഗീകരിച്ചെന്ന് തുറമുഖ മന്ത്രി വി.എന്‍ വാസവന്. ഇതോടെ കയറ്റുമതിയും ഇറക്കുമതിയും സാധ്യമാവുന്ന നിയമവിധേയമായി അംഗീകരിക്കപ്പെട്ട തുറമുഖമായി വിഴിഞ്ഞം മാറിയെന്നും മന്ത്രി അറിയിച്ചു.
ഇന്ത്യയില്‍ നിന്ന് വിദേശത്തേക്കും തിരിച്ചും ചരക്കുനീക്കത്തിന്റെ മുഖ്യ ഹബായി മാറാനുള്ള അവസരമാണ് ഇതിലൂടെ വിഴിഞ്ഞത്തിന് ലഭിക്കുന്നത്. കസ്റ്റംസ് മന്ത്രാലയം മുന്നോട്ടുവച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്നാണ് അനുമതി കിട്ടിയത്.
കെട്ടിടങ്ങള്‍, ഓഫീസ് സൗകര്യങ്ങള്‍ ,കമ്പ്യൂട്ടര്‍ സംവിധാനം, മികച്ച സര്‍വര്‍ റൂം ഫെസിലറ്റി, തുടങ്ങി കസ്റ്റംസ് മുന്നോട്ടു വച്ച 12 മാര്‍ഗ നിര്‍ദ്ദേശങ്ങളും പറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ സാധ്യമായതോടെയാണ് അംഗീകാരം ലഭിച്ചതെന്ന് മന്ത്രി വാസവന് പറഞ്ഞു.
ഇന്ത്യയിലെ മറ്റ് ഭാഗങ്ങളില്‍ നിന്ന് ചെറുകപ്പലുകളിലെത്തുന്ന ചരക്കുകളും കണ്ടെയ്നറുകളും വിഴിഞ്ഞത്ത് വച്ച് വമ്പന്‍ മദര്‍ഷിപ്പുകളിലേക്ക് മാറ്റി വിദേശ തുറമുഖങ്ങളിലേക്ക് അയക്കാന്‍ കഴിയും. വിദേശത്തുനിന്ന് മദര്‍ഷിപ്പുകളിലെത്തുന്ന കണ്ടെയ്നറുകള്‍ ഇവിടെ വച്ച് ചെറുകപ്പലുകളിലേക്ക് മാറ്റി പ്രാദേശിക തുറമുഖങ്ങളിലേക്കും അയക്കാനാകും..
ഇനി സെക്ഷന്‍ 8 , സെക്ഷന്‍ 45 പ്രകാരമുള്ള അംഗീകാരങ്ങളും പോര്‍ട്ട് കോഡുമാണ് ലഭിക്കാനുള്ളത്. ഇതിനുവേണ്ട സജ്ജീകരണങ്ങളും പോര്‍ട്ടില്‍ ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: