Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

വിമര്‍ശനത്തോട് എന്തിനിത്ര വിമുഖത

അഡ്വ. ചാര്‍ളി പോള്‍ by അഡ്വ. ചാര്‍ളി പോള്‍
Jun 15, 2024, 02:49 am IST
in Article

എഴുത്തുകാരനായ ഡിഹാന്‍ പറയുന്നു; ‘വിമര്‍ശനം നല്ല ഗുരുവാണ്, അതില്‍നിന്ന് പഠിക്കാന്‍ നാം സന്നദ്ധമാണെങ്കില്‍”. ഇടതുമുന്നണിക്കുണ്ടായ കനത്ത തോല്‌വിയുടെ കാരണങ്ങള്‍ വിശദീകരിക്കുന്ന ഇടതുപക്ഷക്കാരനായ, യാക്കോബായ സഭയുടെ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ കുറിപ്പിനെ ക്രിയാത്മകമായിട്ടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ സമീപിക്കേണ്ടിയിരുന്നത്. ഇടതുപക്ഷക്കാരായ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സ്വതന്ത്രചിന്താഗതിക്കാര്‍ക്കും പറയാനുള്ളതുതന്നെയാണ് ബിഷപ്പും പറഞ്ഞത്. പിന്നീടുള്ള വിലയിരുത്തലുകളില്‍ പാര്‍ട്ടിയുടെ ഘടകങ്ങളും ഘടകകക്ഷികളും ഇത്തരം നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്.

സാമ്പത്തിക നയങ്ങളിലെ പരാജയം, അച്ചടക്കമില്ലായ്‌മ, ധൂര്‍ത്ത്, മോശമായ പോലീസ് നയങ്ങള്‍, മാധ്യമ വേട്ട, സഹകരണബാങ്കുകളില്‍ ഉള്‍പ്പടെ നടന്ന അഴിമതികള്‍, പെന്‍ഷന്‍ മുടങ്ങിയതടക്കം പാവപ്പെട്ടവരെ അവഗണിച്ചുള്ള നീക്കങ്ങള്‍, എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടേയും അക്രമരാഷ്‌ട്രീയം, വിമര്‍ശനങ്ങ ളോടുള്ള അസഹിഷ്ണുത, മത-സാമുദായിക സംഘടനകളെ അതിരുവിട്ട് പ്രീണിപ്പിക്കാനുള്ള ശ്രമങ്ങള്‍ എന്നിങ്ങനെ ഒട്ടേറെ കാരണങ്ങള്‍ ഇടതിന്റെ തോല്‌വിക്ക് നിദാനമെന്നാണ് ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ചൂണ്ടിക്കാട്ടിയത്. ധാര്‍ഷ്ട്യവും ധൂര്‍ത്തും ഇനിയും തുടര്‍ന്നാല്‍ ഇതിലും വലിയ തിരിച്ചടികളായിരിക്കും ഇടതുപക്ഷത്തെ കാത്തിരിക്കുക. ‘കിറ്റ്’ രാഷ്‌ട്രീയത്തില്‍ ഒന്നിലധികം പ്രാവശ്യം ജനം വീഴില്ല. തുടങ്ങിയ പരാമര്‍ശങ്ങളെ ‘വിവരദോഷി’ എന്ന പ്രയോഗത്തിലൂടെ നേരിടുന്നത് ഒരു ഭരണാധികാരിക്ക് ഭൂഷണമാണോ എന്ന് ചിന്തിക്കണം.

ജനങ്ങള്‍ നല്കുന്ന തുടര്‍ച്ചയായ ആഘാത ചികിത്സയില്‍ നിന്ന് പാഠം പഠിച്ചില്ലെങ്കില്‍ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ വരുമെന്നാണ് ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് നവമാധ്യമത്തില്‍ പങ്കുവെച്ചത്. പാര്‍ട്ടി നല്ലപോലെ തോറ്റു എന്നും പ്രത്യയശാസ്ത്ര ഉള്ളടക്കത്തില്‍ ചോര്‍ച്ചയുണ്ട് എന്നും പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞതും ഇവിടെ ചേര്‍ത്ത് വായിക്കണം. ജനങ്ങളില്‍നിന്ന് പാര്‍ട്ടി ഏറെ അകന്നതിന്റെ സൂചനയാണ് തെരഞ്ഞെടുപ്പുഫലത്തില്‍ കണ്ടതെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്ന കേവലരാഷ്‌ട്രീയമാണ്. വോട്ടര്‍മാരെ വിലകുറച്ചുകാണരുത്. രാഷ്‌ട്രീയപ്രവര്‍ത്തനം ജനാഭിമുഖ്യമുള്ളതാകണം. ‘രാജാവ് നഗ്‌നനാണ്” എന്ന് വിളിച്ചു പറയുമ്പോള്‍ അങ്ങനെയാണോ എന്ന് തിരിച്ചറിയാനുള്ള ശ്രമം നടത്തുന്നതാണ് ഉചിതം. വിമര്‍ശനത്തില്‍ കഴമ്പുണ്ടോ എന്ന് നോക്കുന്നത് സ്വയം വിലയിരുത്താനും തിരുത്താനും നേര്‍വഴി തിരിച്ചറിയാനും സഹായിക്കും.

വിമര്‍ശനം എന്നത് ഒരു സാര്‍വത്രിക പ്രതിഭാസമാണ്. എക്കാലത്തും എവിടെയും അതുണ്ടായിരുന്നു. വിമര്‍ശനം നടത്താത്തവരും വിമര്‍ശനത്തിന് വിധേയരാകാത്തവരും ഒരുപക്ഷേ ആരുംതന്നെ ഉണ്ടാകില്ല. ഷേക്‌സ്പിയറിന്റെ പ്രസിദ്ധ കഥാപാത്രമായ ഈയോഗോ പറയുന്നു; ‘ഞാന്‍ വിമര്‍ശകനാകുന്നില്ല. എങ്കില്‍ ഞാന്‍ ആരുമല്ല”. വിമര്‍ശനം പ്രയോജനപ്രദമാണ്. തിരുത്തലിനും ജാഗ്രതയ്‌ക്കും അത് വഴിതെളിക്കും. വിമര്‍ശനം ഇല്ലാതെ പോയാല്‍ വഴി പിഴയ്‌ക്കും. താന്തോന്നിത്തം നടമാടും. വിമര്‍ശനത്തിന്റെ പിന്നിലുള്ള ലക്ഷ്യം ശുദ്ധമാണെങ്കില്‍ അത് സ്വീകരിക്കുന്നതാണ് ഉത്തമം. സ്വയം തിരുത്തലിനും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ശ്രദ്ധിക്കേണ്ട മേഖലകള്‍ കണ്ടെത്താനും പടുത്തുയര്‍ത്തുന്നതിനും ക്രിയാത്മക നിര്‍ദേശങ്ങള്‍ സഹായിക്കും.

പലപ്പോഴും സ്തുതിപാഠകരേക്കാള്‍ ഗുണംചെയ്യുന്നത് സൃഷ്ടിപരവിമര്‍ശകരാണ്. ശരീരത്തിലുണ്ടാകുന്ന വേദന നമുക്ക് അസൗകര്യം സൃഷ്ടിക്കുന്നു. പക്ഷേ എന്തോ തകരാറ് ശരീരത്തിലുണ്ടെന്ന് നമ്മെ അറിയിക്കുകയാണ് വേദന. വിമര്‍ശനത്തെ ഇത്തരം വേദനപോലെയാണ് കാണേണ്ടതെന്ന് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പറയുന്നുണ്ട്. നമ്മുടേതില്‍ നിന്ന് വ്യത്യസ്ത അഭിപ്രായം പുലര്‍ത്താന്‍ മറ്റുള്ളവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അവരുടെ വീക്ഷണമാണ് വിമര്‍ശനമായി പുറത്തുവരുന്നത്. നമ്മുടെ നിലപാടും വീക്ഷണവും തിരുത്തപ്പെടേണ്ടതാണെങ്കില്‍ വിമര്‍ശകന്റേത് സേവനമാണ്. തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് സമ്മതിക്കുകയും തിരുത്തുകയും ചെയ്യുന്നതാണ് മാന്യത. വിമര്‍ശകരുള്ളപ്പോഴാണ് വിജയസാധ്യത വര്‍ദ്ധിക്കുന്നത്.

Tags: cpmCriticism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

Ernakulam

തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം; സിപിഎമ്മില്‍ അതൃപ്തി, മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

Kerala

പെരുമ്പാവൂരില്‍ വെട്ടിലായി സിപിഎം; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരായി നിന്നയാളെ സ്വീകരിക്കേണ്ടി വന്നു

Kerala

ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ പി.കെ.ശശിക്കായി ഫ്‌ലക്‌സ് ബോര്‍ഡുകള്‍,ഒറ്റപ്പാലം ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസില്‍ ഫ്‌ലക്‌സ് എത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.