തിരുവനന്തപുരം: വിശ്വ സംവാദ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നാരദ ജയന്തി ആഘോഷവും വി കൃഷ്ണ ശര്‍മ്മ സ്മാരക മാധ്യമ പുരസ്‌കാര സമര്‍പ്പണവും ജൂണ്‍ 18ന് നടക്കും. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വൈകുന്നേരം 3.30ന് പി. ഗിരീഷ് കുമാറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങ് ചരിത്രകാരന്‍ ഡോ. ടി പി ശങ്കരന്‍കുട്ടി നായര്‍ ഉദ്ഘാടനം ചെയ്യും. കേസരി മുഖ്യ പത്രാധിപര്‍ ഡോ. എന്‍.ആര്‍ മധു മുഖ്യ പ്രഭാഷണം നടത്തും. പ്രഥമ വി. ഹിന്ദുസ്ഥാന്‍ സമാചാര്‍ മുന്‍ കേരള ബ്യൂറോ ചിഫ് വി കൃഷ്ണ ശര്‍മ്മയുടെ പേരിലുള്ള മാധ്യമ പുരസ്‌കാരം മാതൃഭൂമി ന്യൂസ് എഡിറ്റര്‍ ഡോ. ജി പ്രസാദ് കുമാറിന് സമ്മാനിക്കും.
മാധ്യമപ്രവര്‍ത്തകരായ പി.ശ്രീകുമാര്‍ , കെ.പി കൈലാസ് നാഥ് എന്നിവര്‍ ആശംസ അറിയിക്കും. ഡോ. ജി പ്രസാദ് കുമാര്‍ മറുപടി പ്രസംഗം നടത്തും. പുരസ്‌കാര സമിതി ജനറല്‍ കണ്‍വീനര്‍ വിസി അഖിലേഷ് സ്വാഗതവും കണ്‍വീനര്‍ ടി സന്തോഷ് കുമാര്‍ നന്ദിയും പറയും











