ശ്രീനഗര്‍: കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ കത്വയില്‍ സുരക്ഷാസേന കൊന്നൊടുക്കിയ രണ്ട് ഭീകരരില്‍ ഒരാള്‍ പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ കമാന്‍ഡര്‍. ജെയ്ഷെ കമാന്‍ഡര്‍ റിഹാനും പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസറുമാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. പാക് സൈന്യത്തിന്റെ സഹായത്തോടെയാണ് ഭീകരര്‍ അതിര്‍ത്തി കടന്നത്.
ഇരുട്ടില്‍ ഉപയോഗിക്കാവുന്ന ദൂരദര്‍ശിനി, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സെറ്റ്, എം4 റൈഫിള്‍ എന്നിവയാണ് കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് കണ്ടെടുത്തത്. പാക് സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള മൈക്രോ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ ഉപകരണമാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്.
ജെയ്ഷെ കമാന്‍ഡര്‍ റെസാക്കും ഹിസ്ബുള്‍ ഡെപ്യൂട്ടി കമാന്‍ഡര്‍ ഖാലിദും ജൂണ്‍ 9 ന് റിയാസിയില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം പാക് ഭീകരസംഘടനകളുടെ തലവന്മാരുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ജയ്ഷെ കമാന്‍ഡര്‍ റസാക്കും ഹിസ്ബുള്‍ ഡെ. കമാന്‍ഡര്‍ ഖാലിദും 10ന് റാവല്‍കോട്ടില്‍ വെച്ചാണ് ചര്‍ച്ച നടത്തിയത്. കൂടുതല്‍ രക്തം ഇനിയും ചീന്തണമെന്നാണ് ഇരുവരും പ്രസംഗത്തില്‍ ആഹ്വാനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: