കോട്ടയം: മുതിര്‍ന്നവരുടെ അറിവും അനുഭവപരിചയവും വിദ്യാത്ഥികളുടെ ഊര്‍ജസ്വലതയും ഒത്തുചേരുന്ന വേദിയായി എം ജി സര്‍വകലാശാലാ കോളേജുകളില്‍ സഫയര്‍ ക്ലബ്ബുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. നാഷണല്‍ സര്‍വീസ് സ്കീമിന്റെ മേഖലാ ഡയറക്ടറേറ്റ് വിഭാവനം ചെയ്ത സഫയര്‍ (സ്റ്റുഡന്റ്സ് ആക്ഷന്‍ പ്രമോട്ടിംഗ് പോസിറ്റീവ ് ആന്റ് ഹെല്‍ത്തി ഇന്റര്‍ ജനറേഷന് റിലേഷന്‍ഷിപ്പ് വിത്ത് ദ എല്‍ഡേര്‍ലി) പദ്ധതി ഈ മാസം അവസാനം ആരംഭിക്കും.
പരസ്പരം മനസിലാക്കിയും സഹകരിച്ചും പ്രവര്‍ത്തിക്കുന്ന രണ്ടു തലമുറകളുടെ സേവനം സമൂഹത്തിന് ഗുണകരമാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. നാഷണല്‍ സര്‍വീസ് സ്കീമിലെ 15 വോളണ്ടിയര്‍മാരും അതത് യൂണിറ്റിന്റെ ദത്തു ഗ്രമങ്ങളിലെ 15 മുതിര്‍ന്ന പൗരന്മാരും ഉള്‍പ്പെടെ 30 അംഗങ്ങളാണ് ഓരോ സഫയര്‍ ക്ളബിലും ഉണ്ടാവുക.
അടുത്ത് ഇടപഴകുന്നത് ഇരുകൂട്ടര്‍ക്കും ഗുണകരമാകുമെന്ന് നാഷണല്‍ സര്‍വീസ് സ്കീം കോ ഓര്‍ഡിനേറ്റര്‍ ഡോ. ഇ. എന്‍. ശിവദാസന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: