കോട്ടയം: കുവൈറ്റിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മൂന്നു കോട്ടയംകാരില്‍ ചങ്ങനാശ്ശേരി സ്വദേശി ശ്രീഹരി പ്രദീപിന്റെ സംസ്കാരം ഞായറാഴ്ചയും പാമ്പാടി സ്വദേശി സ്റ്റെഫിന് എബ്രഹാം സാബുവിന്റെ സംസ്കാരം തിങ്കളാഴ്ചയും നടക്കും. ഇരുവരുടെയും മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്കുമാറ്റി.
അഞ്ച് ദിവസം മുന്‍പ് മാത്രമാണ് കുവൈറ്റില്‍ എത്തിയത്. അച്ഛന് പ്രദീപ് എന്‍ബിടിസി കമ്പനിയില്‍ ഇലക്ട്രിക്കല്‍ സൂപ്പര്വൈസറായതിനാല് അതേ കമ്പനിയില്‍ ജോലി വാങ്ങി നല്‍കാനാണ് ആയിട്ടാണ് ശ്രീഹരിയെ കുവൈറ്റിലേക്ക് കൊണ്ടുവന്നത്. എംബിടിസിയുടെ തന്നെ സൂപ്പര്‍മാര്‍ക്കറ്റില്‍ സെയില്‍സ്മാനായി ജോലി പറഞ്ഞുവെയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ശ്രീഹരിയുടെ സ്വപ്നം അഞ്ചു ദിവസം കൊണ്ട് കത്തിയമര്‍ന്നു. ഒപ്പം ഒരു കുടുംബത്തിന്റെ ഭാവി പ്രതീക്ഷയും.
കുവൈറ്റിലെ തീപിടിത്തത്തില്‍ കോട്ടയം ജില്ലയില്‍ മരണമടഞ്ഞത് മൂന്ന് പേരാണ്. ഇത്തിത്താനം കിഴക്കേടത്ത് പ്രദീപ്-ദീപ ദമ്പതികളുടെ മകന് പി ശ്രീഹരി (27 )യെ കൂടാതെ പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കല്‍ പരേതനായ ബാബു വര്‍ഗീസിന്റെയും കുഞ്ഞേലിയമ്മയുടെയും മകന് ഷിബു വര്‍ഗീസ് (38), പാമ്പാടി ഈരുമാരിയേല് സ്റ്റെഫിന് എബ്രഹാം സാബു (27) എന്നിവരാണ് മരിച്ചത്. മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ബിരുദധാരിയായ ശ്രീഹരി ഈ മാസം എട്ടിനാണ് കുവൈറ്റിലെത്തിയത്. പിതാവ് പ്രദീപ് ശ്രീഹിയുടെ തൊട്ടടുത്ത ഫളാറ്റിലായിരുന്നു താമസം. സംഭവമറിഞ്ഞ് എത്തിയ അച്ഛന് മകനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ല. തുടര്‍ന്ന് ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിയുകയിരുന്നു. അര്ജുന് ആനന്ദ് എന്നിവരാണ് സഹോദരങ്ങള്‍. ഷിബു വര്‍ഗീസ് പത്തുവര്‍ഷമായി എംബിടിസി കമ്പനിയില്‍ അക്കൗണ്ടന്റ് ആണ്. സഹോദരന് ഷിജു വര്‍ഗീസ് ഇതേ കമ്പനിയില്‍ ചീഫ് അക്കൗണ്ടന്റാണ്. സമീപത്തായിരുന്നു ബിജുു കുടുംബസമേതം താമസിച്ചിരുന്നത്. ഭാര്യ റോസി തോമസ് ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ നേഴ്സ് ആണ്. മൂന്ന് വയസ്സുള്ള എയ്ഡന്‍ വര്‍ഗീസ് മകനാണ്. ഈരുമാരിയേല് സ്റ്റെഫിന് എബ്രഹാം 5 വര്‍ഷമായി കുവൈറ്റില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: