പ്രവേശനം ഐഐഎം ക്യാറ്റ്/സിമാറ്റ്/കെമാറ്റ് സ്‌കോര്‍ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് ചര്‍ച്ചയും ഇന്റര്‍വ്യൂവും നടത്തി.
വിശദവിവരങ്ങള്‍ www.mba.cet.ac.in ല്‍ ജൂണ്‍ 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഗവ.കോളജ് ഓഫ് എന്‍ജിനിയറിങ് തിരുവനന്തപുരം (സിഇടി) 2024 വര്‍ഷം നടത്തുന്ന രണ്ട് വര്‍ഷത്തെ ഫുള്‍ടൈം എംബിഎ, സെക്കന്റ്ഷിഫ്റ്റ് എംബിഎ (ഈവനിങ്) കോഴ്‌സുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈനായി ജൂണ്‍ 21 വരെ അപേക്ഷിക്കാം. പ്രാബല്യത്തിലുള്ള ഐഐഎം ക്യാറ്റ്/സിമാറ്റ്/കെമാറ്റ് സ്‌കോര്‍ ഉള്ളവര്‍ക്കാണ് അവസരം. പ്രവേശന വിജ്ഞാപനം, വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ് www.mba.cet.ac.in, ww.cet.ac.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.
യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദം. 2024 ല്‍ അവസാന വര്‍ഷ ബിരുദ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. സെപ്
തംബര്‍ 30 നകം യോഗ്യത തെളിയിച്ചാല്‍ മതി. എസ്ഇബിസി/ഒബിസി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 45% മാര്‍ക്ക് മതിയാകും. പട്ടികജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ യോഗ്യതാ പരീക്ഷ പാസായാല്‍ മതി.
സെക്കന്റ് ഷിഫ്റ്റ് എംബിഎ (ഈവനിങ്) കോഴ്‌സ് പ്രവേശനം ജോലിയുള്ളവര്‍ക്കാണ്. അപേക്ഷാ ഫീസ് 500 രൂപ. പ്രോസ്‌പെക്ടസിലെ നിര്‍ദേശങ്ങള്‍ പാലിച്ച് വേണം അപേക്ഷ സമര്‍പ്പിക്കേണ്ടത്.
ക്യാറ്റ്/സിമാറ്റ്/കെമാറ്റ് സ്‌കോര്‍ പരിഗണിച്ച് അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ഗ്രൂപ്പ് ചര്‍ച്ചയും വ്യക്തിഗത അഭിമുഖവും നടത്തിയാണ് സെലക്ഷന്‍.ഫുള്‍ടൈം എംബിഎയ്‌ക്ക് 120 സീറ്റുകളിലും സെക്കന്റ് ഷിഫ്റ്റ് ഈവനിങ് എംബിഎയ്‌ക്ക് 30 സീറ്റുകളിലും പ്രവേശനം ലഭിക്കും. 1.72 ലക്ഷം രൂപയാണ് മൊത്തം ട്യൂഷന്‍ ഫീസ്. ഓരോ സെമസ്റ്ററിലും തുല്യഗഡുക്കളായി അടയ്‌ക്കാം. ഇതിനുപുറമെ അഡ്മിഷന്‍ ഫീസ് 1000 രൂപ, മാറ്റ് പലവക ഇനങ്ങളിലായി 4000 (വര്‍ഷംതോറും), കോഷന്‍ ഡിപ്പോസിറ്റ്-5000 രൂപ എന്നിങ്ങനെ നല്‍കണം. സീറ്റുകളിലെ സംവരണം അടക്കം കൂടുതല്‍ വിവരങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ട്. അന്വേഷണങ്ങള്‍ക്ക് 6282149303/9048136013 എന്നീ മൊബൈല്‍ ഫോണ്‍ നമ്പരുകളിലും ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: